ന്യൂഡല്‍ഹി: ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് മാനേജിങ് എഡിറ്റര്‍ സുനില്‍ ജെയിന് അന്തരിച്ചു. 58 വയസ്സായിരുന്നു. കോവിഡ് ബാധയെ തുടർന്നുള്ള ചികിത്സക്കിടയിലാണ് അന്ത്യം.
ഡല്‍ഹി എയിംസിൽ ചികിത്സയിൽ കഴിഞ്ഞ അദ്ദേഹത്തിന് ഇന്നലെ രാത്രി ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നാണ് മരിച്ചത്. മരണവിവരം സഹോദരി സന്ധ്യ ജെയിനാണ് പുറത്തു വിട്ടത്. തനിക്ക് രോഗം ബാധിച്ച വിവരം അദ്ദേഹം ട്വിറ്റിലൂടെ അറിയിച്ചിരുന്നു. എയിംസില്‍ പ്രവേശിപ്പിച്ചെന്നും നിലവില്‍ സുരക്ഷിത കരങ്ങളിലാണെന്നുമാണ് സുനില്‍ ജെയിനിന്റെ അവസാനത്തെ ട്വീറ്റ്.
1991ലാണ് മാധ്യമപ്രവര്‍ത്തന രംഗത്ത് അദ്ദേഹം എത്തുന്നത്. ആദ്യം പ്രവർത്തിച്ചത് ഇന്ത്യ ടുഡേ മാഗസിനിൽ ആയിരുന്നു. പിന്നീട് ഇന്ത്യന്‍ എക്സ്പ്രസ് ഗ്രൂപ്പില്‍ ചേര്‍ന്നു. പിന്നീട് ബിസിനസ്സ് സ്റ്റാന്റേഡിലും ജോലി ചെയ്തു. 2010 മുതല്‍ വീണ്ടും എക്സ്പ്രസ് ഗ്രൂപ്പിൽ ചേർന്നു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അടക്കമുള്ളവർ അനുശോചനം രേഖപ്പെടുത്തി.
from mangalam.com https://ift.tt/3onZTPM
via IFTTT
No comments:
Post a Comment