പ്രായപൂര്‍ത്തിയായ മുഴുവന്‍ പേര്‍ക്കും ഈ വര്‍ഷം വാക്‌സിനേഷന്‍ ; ഡിസംബറോടെ 95 കോടി പേര്‍ക്കും കുത്തിവെയ്പ്പ് - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Friday, 14 May 2021

പ്രായപൂര്‍ത്തിയായ മുഴുവന്‍ പേര്‍ക്കും ഈ വര്‍ഷം വാക്‌സിനേഷന്‍ ; ഡിസംബറോടെ 95 കോടി പേര്‍ക്കും കുത്തിവെയ്പ്പ്

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയായ രാജ്യത്തെ മുഴുവന്‍ പേര്‍ക്കും ഡിസംബര്‍ അവസാനത്തോടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാനാകുമെന്ന് കേന്ദ്രം. അടുത്തമാസം മുതല്‍ കോവിഡ് വാക്‌സിനുകളുടെ ലഭ്യത ഉറപ്പാക്കുന്നതോടെ ജൂലൈ മുതല്‍ 18-44 പ്രായക്കാര്‍ക്ക് വാക്‌സീന്‍ നല്‍കിത്തുടങ്ങുമെന്നും രാജ്യത്തെ 95 കോടി പേര്‍ക്കും വേണ്ടിയുള്ള കുത്തിവെയ്പ്പ് ഡിസംബറോടെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നുമാണ് പ്രതീക്ഷ.

ഈ വര്‍ഷം അവസാനത്തോടെ 18 ന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിനേഷന്‍ നടത്താനാകുമെന്നാണ് സര്‍ക്കാര്‍ പ്രതിനിധികള്‍ വ്യക്തമാക്കുന്നത്. മെയ് മാസം 8.5 കോടി പേര്‍ക്കും ജൂണില്‍ 10 കോടി പേര്‍ക്കും ജൂലൈയില്‍ 15 കോടി, ആഗസ്റ്റില്‍ 36 കോടി, സെപ്തംബറില്‍ 50 കോടി, ഒക്‌ടോബറില്‍ 56 കോടി, നവംബറില്‍ 59 കോടി, ഡിസംബറില്‍ 65 കോടി എന്നിങ്ങനെ വാക്‌സിന്‍ ലഭ്യതയുണ്ടാക്കും.

റഷ്യന്‍ വാക്‌സിനായ സ്പുട്‌നികിന്റെ 60 ലക്ഷം ഡോസുകള്‍ ഈ മാസം എത്തിയേക്കും. ഇതിന് പിന്നാലെ ജൂണില്‍ 1 കോടി ഡോസും ജൂലൈയില്‍ 2.5 കോടി ഡോസും ആഗസ്റ്റില്‍ 1.6 കോടി ഡോസുകളും എത്തിക്കും. സ്പ്ട്‌നിക്കിന് വേണ്ടി ഇന്ത്യയില്‍ മരുന്നു നിര്‍മ്മിക്കുന്ന ഡോ. റെഡ്ഡി ലെബോറട്ടറിയുമായി ചേര്‍ന്ന് നിര്‍മ്മാതാക്കള്‍ ഡോസുകള്‍ ഇന്ത്യയില്‍ എത്തിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ആഗസ്റ്റിന് ശേഷം വാക്‌സിനുകളുടെ എണ്ണം കൂട്ടി നവംബര്‍ ഡിസംബറിലേക്ക് മാസം 7 കോടി എന്നാണ് കണക്കുകൂട്ടല്‍.

മെയ് മാസം തന്നെ 40 ശതമാനം ഡോസ് നല്‍കിക്കഴിഞ്ഞു. ബാക്കി ഉടന്‍ വരും. ജൂണോടെ ഇത് വിതരണം ചെയ്യാനും കഴിയും. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ് ജൂണില്‍ 6.5 കോടിയാണ് പ്രതീക്ഷിക്കുന്നത്. ജൂലൈയില്‍ 7 കോടിയും ആഗസ്റ്റില്‍ 10 കോടിയും സെപ്തംബര്‍, ഒക്‌ടോബര്‍, നവംബര്‍, ഡിസംബറില്‍ 11.5 കോടി വീതം വാക്‌സിനും കിട്ടും. കോവാക്‌സിന്റെ ലഭ്യത ജൂണില്‍ 2.5 കോടിയാകും. ജൂലൈയിലും ആഗസ്റ്റിലും 7.7 കോടിയും ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍ 10.2 കോടിയും നവംബറിലും ഡിസംബറിലും 13.5 കോടി വാക്‌സിന്‍ വീതവും ആണ് പ്രതീക്ഷിക്കുന്നത്.

ഇതിന് പുറമേ കരാറുണ്ടെങ്കിലും ഇതുവരെ വാക്‌സിന്‍ നിര്‍മ്മാണം തുടങ്ങിയിട്ടില്ലാത്ത ഡോ. റെഡ്ഡി, സ്‌റ്റെലിസ്, ശില്‍പ്പ, ഗ്‌ളാന്‍ഡ് ഫാര്‍മ എന്നിവരുടെയെല്ലാം വാക്‌സിനുകള്‍ എത്തുന്നുണ്ട്. ആഗസ്റ്റില്‍ സ്പുട്‌നിക്കിന്റെ 1.6 കോടി ഉപയോഗിക്കുമെന്നും അത് ഡിസംബറില്‍ 7 കോടിയായി ഉയരുമെന്നുമാണ് വിലയിരുത്തല്‍. പക്ഷേ ഇവയൊന്നും കേന്ദ്രസര്‍ക്കാര്‍ കണക്കുകൂട്ടിയിട്ടില്ല. ഇതിനൊപ്പം ഗെന്നോവയുടെ എംആര്‍എന്‍എ, ഭാരത് ബയോടെക് എന്നിവയുടെ വാക്‌സിനുകള്‍ ആദ്യ ഘട്ടം പരീക്ഷണം പൂര്‍ത്തിയായിരിക്കുന്ന വാക്‌സിന്‍ സെപ്തംബറില്‍ ഉപയോഗിക്കാനാകുമെന്നാണ് പ്രതീക്ഷ. ഭാരത് ബയോടെക്കിന്റെ റാബി വെക്ടര്‍, സീഗളിന്റെ വിരോസം ഇന്റാസിന്റെ അഡേനോ എന്നിവയൊന്നും കേന്ദ്രം കണക്കുകൂട്ടിയിട്ടില്ല.



from mangalam.com https://ift.tt/3bvaMKl
via IFTTT

No comments:

Post a Comment

Pages