കോവിഡ് വ്യാപനം അതിരൂക്ഷം ; കര്‍ണാടകയില്‍ ലോക് ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി ; ജൂണ്‍ 7 വരെ തുടരും - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Friday, 21 May 2021

കോവിഡ് വ്യാപനം അതിരൂക്ഷം ; കര്‍ണാടകയില്‍ ലോക് ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി ; ജൂണ്‍ 7 വരെ തുടരും

ബെംഗലുരു: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കര്‍ണാടകയില്‍ രണ്ടാഴ്ച കുടി ലോക്ഡൗണ്‍ നീട്ടി. ജൂൺ 7 വരെ സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ ആയിരിക്കുമെന്ന് മുഖ്യമന്ത്രി യെദ്യുരപ്പയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ നിയന്ത്രണങ്ങളും ജൂൺ 7നു രാവിലെ 6 വരെ തുടരും. മന്ത്രിമാരും ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചയ്ക്കു ശേഷമായിരുന്നു തീരുമാനം.

കഴിഞ്ഞ 10ന് നിലവിൽ വന്ന അടച്ചിടൽ 24 വരെയാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. നിലവിലുള്ള മാർഗനിർദേശങ്ങളിൽ മാറ്റമില്ല. രാവിലെ 9.45നു തന്നെ അവശ്യസാധനങ്ങൾ വാങ്ങി വീട്ടിലേക്കു മടങ്ങുന്ന സാഹചര്യമുണ്ടാകണം. മാസ്ക്കും അകലവും സാനിറ്റൈസറും പോലുള്ള സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊലീസ് നടപടി കർക്കശമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

കോവിഡ് നിയന്ത്രണാതീതമായി തുടരുന്ന പശ്ചാത്തലത്തിലാണ് രണ്ടാഴ്ച കൂടി ലോക്ഡൗൺ നിയന്ത്രണങ്ങൾ നീട്ടിയിരിക്കുന്നത്. നഗരങ്ങളിലെ ചേരികളിലും ഗ്രാമ, ജില്ലകളിലും കോവിഡ് വ്യാപനവും മരണങ്ങളും പരിധിവിടുന്ന സാഹചര്യമുണ്ട്. നേരത്തേ സാങ്കേതിക ഉപദേശക സമിതിയും ആരോഗ്യ രംഗത്തെ വിദഗ്ധരും ലോക്ഡൗൺ നീട്ടണമെന്ന നിർദേശം സർക്കാരിനു മുന്നിൽ വച്ചിരുന്നു.

നിയന്ത്രണങ്ങൾ കൊണ്ടു വന്നതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ദൈനംദിന വ്യാപന കണക്കുകളിൽ കുറവുണ്ടായിട്ടുണ്ട്. രാവിലെ 6-10 വരെ മാത്രമേ ജനത്തിന് വെളിയില്‍ ഇറങ്ങാന്‍ അനുവാദമുളളൂ. പക്ഷേ ബെംഗളൂരു പോലെയുള്ള നഗരങ്ങളില്‍ ജനങ്ങള്‍ നിയന്ത്രണങ്ങള്‍ പാലിക്കാത്ത സ്ഥിതിയുണ്ട്. എന്നാല്‍ ഗതാഗത നിയമലംഘനം നടത്തുന്നവർക്കെതിരെ, പകരം സിസിടിവി ക്യാമറയുടെ സഹായത്തോടെ കേസെടുക്കും.

വാഹനങ്ങൾ നേരിട്ടു പരിശോധിക്കാൻ കുറച്ചു ദിവസത്തേക്കു ട്രാഫിക് പൊലീസ് നിരത്തിലുണ്ടാകില്ല. ഇവർക്കിടയിൽ കോവിഡ് വ്യാപിക്കുന്നതിനെ തുടർന്നാണ് നേരിട്ടുള്ള വാഹന പരിശോധന താൽക്കാലികമായി നിർത്തി വെച്ചിരിക്കുന്നത്.



from mangalam.com https://ift.tt/3uaK1Bt
via IFTTT

No comments:

Post a Comment

Pages