ഗോ കൊറോണ ഗോയുടെ വെര്‍ഷന്‍ 2.0 ; കോവിഡിനെ ഓടിക്കാന്‍ മന്ത്രവാദം ; വീഡിയോ വൈറല്‍ - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Friday, 21 May 2021

ഗോ കൊറോണ ഗോയുടെ വെര്‍ഷന്‍ 2.0 ; കോവിഡിനെ ഓടിക്കാന്‍ മന്ത്രവാദം ; വീഡിയോ വൈറല്‍

കോവിഡിന്റെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ട്രോളിനിരയായ ഗോ കൊറോണ ഗോയുടെ വെര്‍ഷന്‍ 2.0 സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. ഇത്തവണ ഉച്ചരിക്കുന്ന മന്ത്രം 'ഓം കൊറോണ ഭാഗ് സ്വാഹ' യാണ് വൈറലാകുന്നത്. കൊറോണയെ ഓടിക്കാന്‍ ഒരു കാർമികൻ ഇരുന്ന് യാഗം നടത്തുന്നതും മന്ത്രം ചൊല്ലുന്നതിന്റെയും വീഡിയോയാണ് ട്വിറ്ററില്‍ വൈറലായി മാറിയിരിക്കുന്നത്.

നിരവധിപ്പേരാണ് ഇപ്പോൾ ഈ വിഡിയോ കണ്ടിരിക്കുന്നത്. കോവിഡിന്റെ രണ്ടാംതരംഗത്തിൽ രാജ്യമെങ്ങും പോരാടുമ്പോള്‍ കോവിഡിനെ ഓടിക്കാന്‍ ഉള്‍നാടന്‍ ഇന്ത്യയില്‍ ഇപ്പോഴും ജനങ്ങള്‍ അന്ധവിശ്വാസം പിന്തുടരുന്നു എന്ന് കാട്ടിത്തരാന്‍ വേണ്ടി ആരോ ഇട്ടതാണ് ​കൊറോണയ്ക്ക് എതിരേ നടക്കുന്ന മന്ത്രവാദത്തിന്റെ വീഡിയോ. സംഭവം വൈറലായി മാറിയതോടെ സാമൂഹ്യമാധ്യമങ്ങളില്‍ ട്രോളര്‍മാരും സജീവമായിട്ടുണ്ട്.

'ബാബാജി ഒടുവിൽ കൊറോണയെ വാക്സിനേറ്റ് ചെയ്യുമല്ലോ', 'ഇത് ഗോ കൊറോണ ഗോ 2.0 വെർഷൻ' എന്നൊക്കെയാണ് കമന്റുകള്‍. 2020–ൽ കോവിഡ് ആദ്യമായി രാജ്യത്ത് അലയടിച്ചപ്പോൾ ഗോ കൊറോണ ഗോ എന്ന മുദ്രാവാക്യം ഉയർത്തി പന്തം കൊളുത്തിയത് വലിയ വിവാദമായിരുന്നു.



from mangalam.com https://ift.tt/3ubT4C7
via IFTTT

No comments:

Post a Comment

Pages