100 കോടി മുടക്കി വാക്‌സീന്‍ നേരിട്ട് വാങ്ങാന്‍ കര്‍ണാടക കോണ്‍ഗ്രസ് ; ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കും - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Friday, 14 May 2021

100 കോടി മുടക്കി വാക്‌സീന്‍ നേരിട്ട് വാങ്ങാന്‍ കര്‍ണാടക കോണ്‍ഗ്രസ് ; ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കും

ബംഗലുരു: കോവിഡ് വ്യപാനം രൂക്ഷമായിരിക്കുന്ന കര്‍ണാടകയില്‍ 100 കോടി രൂപ മുടക്കി വാക്‌സിന്‍ വാങ്ങി ജനങ്ങള്‍ക്ക് നല്‍കുമെന്ന് കോണ്‍ഗ്രസ്. നിര്‍മ്മാതാക്കളില്‍ നിന്ന് വാക്‌സീന്‍ നേരിട്ട് വാങ്ങി ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കുമെന്ന് കര്‍ണാടക കോണ്‍ഗ്രസ്. കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ എന്നിവരാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

കര്‍ണാടകയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സ്ഥിതിയിലാണ്. വാക്‌സീന്‍ ലഭ്യതക്കുറവ് കാരണം 18-40 വയസ്സിനിടയില്‍ ഉള്ളവരുടെ വാക്‌സീനേഷന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് പണം മുടക്കി വാക്‌സീന്‍ വാങ്ങി ജനങ്ങള്‍ക്ക് നല്‍കാനൊരുങ്ങുന്നത്. 10 കോടി രൂപ പാര്‍ട്ടി ഫണ്ടില്‍ നിന്നും 90 കോടി രൂപ എം.എല്‍.എ, എം.എല്‍.എ.സി ഫണ്ടില്‍ നിന്നും ലഭ്യമാക്കും.

കോവിഡ് പ്രതിരോധത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പൂര്‍ണമായി പരാജയപ്പെട്ടു. വാക്‌സീന്‍ ലഭ്യമാക്കുന്നതില്‍ പ്രധാനമന്ത്രി മോഡിയും മുഖ്യമന്ത്രി യെദ്യൂരപ്പയും പൂര്‍ണ പരാജയമാണ്. വാക്‌സീന്‍ വാങ്ങുന്നതില്‍ അഴിമതി നടത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ആഗോള ടെന്‍ഡര്‍ വിളിച്ചിരിക്കുന്നത് ഇത് നോക്കി നില്‍ക്കാനാകില്ല. ഈ സാഹചര്യത്തില്‍ ആണ് കോണ്‍ഗ്രസ് പണം മുടക്കി വാക്‌സീന്‍ വാങ്ങുന്നതെന്നും ഇരുവരും പറഞ്ഞു. വാക്‌സീനുകള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വാങ്ങാനാകുമോ എന്ന് വ്യക്തമല്ല.



from mangalam.com https://ift.tt/3fkDyhN
via IFTTT

No comments:

Post a Comment

Pages