ഭോപാല്‍: 'പശു കാബിനറ്റി'ന് പിന്നാലെ പശു സംരക്ഷണത്തിന് നികുതിയുമായി മധ്യപ്രദേശ്. ഞായറാഴ്ച ഓണ്‍ലൈനായി ചേര്‍ന്ന പശു കാബിനറ്റിന്റെ ആദ്യ യോഗത്തിലാണ് പശുതൊഴുത്ത് പരിപാലത്തിന് തുക കണ്ടെത്തുന്നതിന് വേണ്ടിയാണ് സെസ് തുക ഉപയോഗിക്കുകയെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞത്.
സാമൂഹിക സംഘടനകളുടെയും സ്വയം സഹായ സംഘങ്ങളുടെയും പിന്തുണയോടെ സര്‍ക്കാര്‍ ഗോശാലകള്‍ പരിപാലിക്കും. പരിപാലനത്തിന് കൂടുതല്‍ തുക ആവശ്യമായി വരികയാണെങ്കില്‍ സെസ് ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 'ഗോമാതയുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി തുക കണ്ടെത്തുന്നതിനായി സെസ് ഏര്‍പ്പെടുത്തുന്ന കാര്യം ചിന്തിക്കുന്നു. അത് ശരിയല്ലേ. അതിനാല്‍ പശുക്കളെ സംരക്ഷിക്കുന്നതിനായി ചെറിയ തുക നികുതിയായി ജനങ്ങളില്‍നിന്ന് ഈടാക്കാന്‍ ആലോചിക്കുന്നു' എന്നായിരുന്നു ചൗഹാന്റെ വാക്കുകള്‍.
from mangalam.com https://ift.tt/370y1bZ
via IFTTT
No comments:
Post a Comment