തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെ വീണ്ടും ആരോപണങ്ങളുമായി ബാറുടമ ബിജു രമേശ്. രമേശ് ചെന്നിത്തല തന്നോട് പണം വാങ്ങിഗയത് കെ.പി.സി.സി അധ്യക്ഷനായിരിക്കുമ്പോഴാണ്. കേസിന്റെ സമയത്ത് താന്‍ രഹസ്യ മൊഴി കൊടുക്കാനിരിക്കേ ചെന്നിത്തലയുടെ ഭാര്യ ഗണ്‍മാന്റെ ഫോണില്‍ നിന്ന് തന്നെ വിളിച്ചു. 'ചേട്ടനെ വിഷമിപ്പിക്കരുതെന്ന്' ആവശ്യപ്പെട്ടു. കഴിഞ്ഞ രാത്രി അദ്ദേഹം ഭക്ഷണം കഴിച്ചിട്ടില്ല, ഉറങ്ങിയിട്ടില്ല. രാവിലെ ഭക്ഷണം കഴിക്കാതെയാണ് ഇറങ്ങിപ്പോയതെന്നും അസുഖമുള്ളയാളാണെന്നും വളരെ ദയനീയമായി പറഞ്ഞു. ഇതോടെ താന്‍ ചെന്നിത്തലയെ ബുദ്ധിമുട്ടിക്കില്ലെന്ന് വാക്കുകൊടുത്തു.
പിറ്റേന്ന് രമേശ് ചെന്നിത്തല സുഹൃത്തിന്റെ ഫോണില്‍ നിന്ന് തന്നെ വിളിച്ച് വിഷമിപ്പിക്കരുതെന്ന് പറഞ്ഞു. അച്ഛനുമായുള്ള അടുപ്പമൊക്കെ പറഞ്ഞു. ചെന്നിത്തലയുമായി നല്ല അടുപ്പം തനിക്കുണ്ട്. അദ്ദേഹം യുവജന നേതാവ് ആയിരുന്ന സമയത്ത് ഡല്‍ഹിയില്‍ നിന്ന് വരുമ്പോള്‍ ഉപയോഗിച്ചിരുന്നത് തന്റെ വാഹനമാണ്. രമേശ് തിരുത്തല്‍വാദി ഗ്രൂപ്പ് ഉണ്ടാക്കിയതോടെയാണ് തന്റെ വാഹനം നല്‍കാതായത്. എങ്കിലും അദ്ദേഹവുമായി നല്ല ബന്ധമുണ്ടായിരുന്നു. മൊഴി കൊടുക്കില്ലെന്ന് താന്‍ ഉറപ്പുകൊടുത്തു. ഈ സമയം ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്നുവെന്നും ബിജു രമേശ് പറഞ്ഞു.
അടുത്തകാലത്തും ചെന്നിത്തല തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചു. വര്‍ക്കലയിലുള്ള അഭിഭാഷകന്റെ മകന്‍ മനു പുഷ്പാംഗധന്‍ വഴിയാണ് തന്നെ ബന്ധപ്പെട്ടത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് മനു. ചെന്നിത്തലയ്‌ക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്ന സാഹചര്യത്തിലാണ് തന്നെ സ്വാധീനിക്കാന്‍ ശ്രമം നടന്നത്. വിജിലന്‍സ് അന്വേഷിച്ചാല്‍ ചെന്നിത്തലയ്‌ക്കെതിരായ അന്വേഷണവും പ്രഹസനമാകുമെന്നും ബിജു രമേശ് പറഞ്ഞു.
രമേശ് ചെന്നിത്തല തന്നില്‍ നിന്ന് ഒരു കോടി രൂപയും താനറിയാതെ മറ്റ് ബാറുടമകളില്‍ നിന്ന് ഒരു കോടി രൂപയും വാങ്ങിയെന്നും അടുത്തകാലത്ത് ബിജു രമേശ് ആരോപിച്ചിരുന്നു. ഇക്കാര്യം എന്തുകൊണ്ട് രഹസ്യമൊഴിയില്‍ നല്‍കിയില്ല എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രമേശ് ചെന്നിത്തലയ്ക്ക് എതിരായ വെളിപ്പെടുത്തലുകള്‍ ആരോപണങ്ങള്‍ ആയി മാത്രം നിര്‍ത്തുമ്പോള്‍ ജോസ്.കെ മാണിക്കെതിരായ ആരോപണത്തില്‍ തെളിവുണ്ടെന്നും ബിജു രമേശ് പറയുന്നു. കെ.എം മാണിക്കെതിരായ ആരോപണം പിന്‍വലിക്കാന്‍ ജോസ്.കെ മാണി തനിക്ക് പണം വാഗ്ദാനം ചെയ്ത് വിളിച്ചതിന്റെ റെക്കോര്‍ഡിംഗ് വിജിലന്‍സിന് നല്‍കിയെങ്കിലും അവര്‍ അത് അന്വേഷിച്ചില്ലെന്നും ബിജു രമേശ് ആരോപിച്ചു.
അതേസമയം, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എക്‌സൈസ്മന്ത്രിയായിരുന്ന കെ.ബാബു ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ടും കൂടുതല്‍ ബാറുകള്‍ അനുവദിക്കുന്നതിലും മറ്റും പണം ആവശ്യപ്പെട്ടിരുന്നു. ഓരോ തവണയും അദ്ദേഹത്തെ സമീപിക്കുമ്പോഴും മുഖ്യമന്ത്രിയുമായി (ഉമ്മന്‍ ചാണ്ടി) സംസാരിക്കട്ടെ എന്നാണ് പറഞ്ഞിരുന്നതെന്നും ബിജു രമേശ് ആരോപിച്ചു.
from mangalam.com https://ift.tt/2UT1HSU
via IFTTT
No comments:
Post a Comment