ആത്മഹത്യ പ്രവണത കൂടുന്നു; ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് തമിഴ്‌നാട്ടില്‍ നിരോധനം - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Saturday, 21 November 2020

ആത്മഹത്യ പ്രവണത കൂടുന്നു; ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് തമിഴ്‌നാട്ടില്‍ നിരോധനം

ചെന്നൈ: ചൂതാട്ടം അനുവദിക്കുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും ആപ്പുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി തമിഴ്‌നാട്. ഇന്ത്യയില്‍ ഓണ്‍ലൈന്‍ ചൂതാട്ടങ്ങള്‍ക്ക് നിയമപരമായ പിന്തുണ ഇല്ല. എന്നാല്‍ ചില പ്രദേശങ്ങളില്‍ ചൂതാട്ടം കൂടുതലായി നടക്കുന്നു.

യുവാക്കള്‍ കൂടുതലായി ഓണ്‍ലൈന്‍ ചൂതാട്ട ഗെയിമുകള്‍ക്ക് അടിമപ്പെട്ടുപോവുകയും പണം നഷ്ടപ്പെടുന്നതിന്റെ ദു:ഖം ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്യുന്നു. കോയമ്പുത്തൂരില്‍ മൂന്നുപേര്‍ സാമ്പത്തിക പ്രശ്‌നത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്തിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ തമിഴ്‌നാട് സര്‍ക്കാര്‍ മുന്‍കൈ എടുത്തത്.
നിയമലംഘനം നടന്നതായി കണ്ടെത്തിയാല്‍ പിഴയും രണ്ടു വഷം വരെ തടവും ലഭിക്കുന്നതാണ്. കൂടാതെ കമ്പ്യൂട്ടറൊ മറ്റു ഉപകരണങ്ങള്‍ വഴിയൊ ചൂതാട്ടം നടത്തുന്ന വ്യക്തിക്ക് വിലക്ക് ഏര്‍പ്പേടുത്തുന്നതാണ്.

ഗെയിം കളിക്കുന്നതായി കണ്ടെത്തിയാല്‍ 5000 രൂപ പിഴയും ആറു മാസം തടവുശിക്ഷയും ലഭിക്കുന്നതാണ്. കൂടാതെ ചൂതാട്ടം വഴി കിട്ടുന്ന പണം ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിച്ചുള്ള പണകൈമാറ്റവും നിരോധിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ പ്രമേയം ഗവര്‍ണര്‍ ബന്‍വരിലാല്‍ പുരോഹിത് സ്വീകരിക്കുകയും പാസ്സാക്കുകയും ചെയ്തു. ഇതിനു മുന്‍പ് ആന്ധ്രപ്രദേശും ഇതേ നിയമം നടപ്പാക്കിയിരുന്നു. യൂണിയന്‍ ടെറ്ട്ടറി ആയ പുതുശ്ശേരിയും ഈ നിയമം നടപ്പാക്കണം എന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.



from mangalam.com https://ift.tt/2IWIwoy
via IFTTT

No comments:

Post a Comment

Pages