സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് പണംതട്ടി; ഇടത് സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ രണ്ടുപേര്‍ക്കെതിരെ കേസ് - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Friday, 27 November 2020

സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് പണംതട്ടി; ഇടത് സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ രണ്ടുപേര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കുന്നത്തുകാല്‍ പഞ്ചായത്തിലെ ഇടത് സ്ഥാനാര്‍ത്ഥി അടക്കമുള്ള രണ്ടുപേര്‍ക്കെതരെ നെയ്യാറ്റിന്‍കര പോലീസ് കേസെടുത്തു. പാലിയോട് വാര്‍ഡിലെ ഇടത് സ്ഥാനാര്‍ത്ഥി ടി രതീഷ്, സുഹൃത്ത് ഷൈജു പാലിയോട് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
തട്ടിപ്പിന് പിന്നില്‍ കൂടുതല്‍ ആളുകളുണ്ടെന്നാണ് പോലീസ് പറയുന്നത്.

2018 മുതല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ഇവര്‍ പലരില്‍ നിന്നായി പണം വാങ്ങിയിരുന്നുവെന്നാണ് പരാതി. ലോക്ക് ഡൗണ്‍ കാലത്ത് പണം നല്‍കിയവര്‍ക്ക് ജോലി ലഭിച്ചതായുള്ള വ്യാജ നിയമന ഉത്തരവും കൈമാറി. പണം കൊടുത്തവര്‍ ഈ ഉത്തരവുമായി ജോലിയില്‍ പ്രവേശിക്കാന്‍ ചെന്നപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്.

കെറ്റിഡിസിയില്‍ ജോലി വാഗ്ദാനം ചെയ്ത് 7 ലക്ഷം രൂപ പറ്റിച്ചെന്ന് കാണിച്ച് പാലിയോട് സ്വദേശിയാണ് പരാതി നല്‍കിയിരിക്കുന്നത്. നിരവധിപേരില്‍ നിന്നും ഈ രീതിയില്‍ പണം തട്ടിയുണ്ടെന്നും പരാതിക്കാരന്‍ പറയുന്നു. പോലീസ് കേസെടുത്തതിന് പിന്നാലെ പണം തിരികെ നല്‍കാമെന്ന വാഗ്ദാനവുമായി പ്രതികളും പങ്കാളികളെന്ന് സംശയിക്കുന്നവരും ഫോണില്‍ വിളിച്ചതായും പരാതിക്കാരന്‍ പോലീസിനെ അറിയിച്ചു.



from mangalam.com https://ift.tt/33px8J8
via IFTTT

No comments:

Post a Comment

Pages