രാഷ്ട്രീയമല്ല, പ്രധാനം ശാസ്ത്രം: എപ്പോള്‍ വേണമെങ്കിലും കോവിഡ് വാക്‌സിനെത്താം ; സംസ്ഥാനങ്ങള്‍ക്ക് തയാറെടുപ്പ് നിര്‍ദേശം ; പാര്‍ശ്വഫല നിരീക്ഷണസമിതികള്‍ ശക്തിപ്പെടുത്തണം - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Tuesday, 24 November 2020

രാഷ്ട്രീയമല്ല, പ്രധാനം ശാസ്ത്രം: എപ്പോള്‍ വേണമെങ്കിലും കോവിഡ് വാക്‌സിനെത്താം ; സംസ്ഥാനങ്ങള്‍ക്ക് തയാറെടുപ്പ് നിര്‍ദേശം ; പാര്‍ശ്വഫല നിരീക്ഷണസമിതികള്‍ ശക്തിപ്പെടുത്തണം

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ വിതരണത്തിനു മുന്നോടിയായി, പ്രതിരോധക്കുത്തിവെയ്പ്പ് പാര്‍ശ്വഫല നിരീക്ഷണ(എ.ഇ.എഫ്.ഐ)ത്തിനുള്ള നടപടികള്‍ ശക്തമാക്കാന്‍ സംസ്ഥാനസര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം. കോവിഡ് വാക്‌സിന്‍ വിതരണത്തിനു നടപടികള്‍ പുരോഗമിക്കുകയാണെന്നു സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ദേശീയാരോഗ്യദൗത്യം ഡയറക്ടര്‍മാര്‍ക്കയച്ച കത്തില്‍ ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി.

ആദ്യഘട്ടത്തില്‍ മുന്‍ഗണനാ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കായിരിക്കും വാക്‌സിന്‍ വിതരണം. പാര്‍ശ്വഫലനിരീക്ഷണം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും ആരോഗ്യമന്ത്രാലയത്തിന്റെ കത്തിലുണ്ട്. ഇതിന്റെ ഭാഗമായി, സംസ്ഥാന-ജില്ലാതലങ്ങളില്‍ നിലവിലുള്ള എ.ഇ.എഫ്.ഐ. സമിതികളില്‍ മെഡിക്കല്‍ സ്‌പെഷലിസ്റ്റുകളെയും ശിശുരോഗവിദഗ്ധരെയും നിയോഗിക്കണം. കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്ന മുതിര്‍ന്നവരില്‍ പലര്‍ക്കും പക്ഷാഘാതം, ഹൃദ്രോഗം തുടങ്ങിയ മറ്റ് അസുഖങ്ങളുണ്ടാകാം. നിലവിലുള്ള ഇത്തരം അസുഖങ്ങളെപ്പറ്റി എ.ഇ.എഫ്.ഐ. റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണം. കോവിഡ് വാക്‌സിന്‍ വിതരണത്തിനു മുന്നോടിയായി നാഡീ, ഹൃദയ, ശ്വാസകോശരോഗവിദഗ്ധരെ ഉള്‍ക്കൊള്ളിച്ച് എ.ഇ.എഫ്.ഐ. സമിതികള്‍ പുനഃസംഘടിപ്പിക്കണം.

സംസ്ഥാനതല എ.ഇ.എഫ്.ഐ. ഏകോപനകേന്ദ്രമായി ഒരു മെഡിക്കല്‍ കോളജ് തെരഞ്ഞെടുക്കണം. വാക്‌സിന്‍ വിതരണത്തിനൊപ്പം പാര്‍ശ്വഫലങ്ങള്‍ സംബന്ധിച്ച ആശങ്കകളും വര്‍ധിക്കുമെന്നതിനാല്‍ കണ്‍സള്‍ട്ടന്റുമാരെ നിയോഗിക്കണം. മരുന്നുകളുടെ പാര്‍ശ്വഫല നിരീക്ഷണകേന്ദ്രങ്ങളായി നിലവില്‍ രാജ്യത്തു പ്രവര്‍ത്തിക്കുന്ന 300 മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള ജാഗ്രതാകേന്ദ്രങ്ങളുമായി ഡിസ്ട്രിക്റ്റ് ഇമ്യൂെണെസേഷന്‍ ഓഫീസര്‍മാര്‍ (ഡി.ഐ.ഒ) ബന്ധപ്പെടണം.

ജില്ലാതല എ.ഇ.എഫ്.ഐ. സമിതികളില്‍ ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാരെ ഉള്‍പ്പെടുത്തണം. എ.ഇ.എഫ്.ഐ. ഓണ്‍െലെന്‍ റിപ്പോര്‍ട്ടിങ് സോഫ്റ്റ്‌വേറായ ''സേഫ്‌വാക്'' െകെകാര്യം ചെയ്യാന്‍ ഡി.ഐ. ഓഫീസിലെ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍ക്കു പരിശീലനം നല്‍കണം. വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ടുയരുന്ന അഭ്യൂഹങ്ങളും കിംവദന്തികളും സംബന്ധിച്ച് മുന്‍കരുതലെടുക്കണം.

'വാക്‌സിന്‍ വരുന്നു, ഒരുങ്ങിയിരിക്കുക'... മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ വിതരണത്തിനു പൂര്‍ണസജ്ജരാകാന്‍ മുഖ്യമന്ത്രിമാരോടു പ്രധാനമന്ത്രി നരേന്ദ്ര മോഡി. ജില്ലാ, ബ്ലോക്ക് തലങ്ങളില്‍ ദൗത്യസംഘങ്ങള്‍ രൂപീകരിക്കാനും മരുന്ന് സൂക്ഷിക്കാന്‍ ആവശ്യത്തിനു ശീതീകരണസംവിധാനങ്ങളൊരുക്കാനും എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിങ്ങില്‍ മോഡി നിര്‍ദേശിച്ചു. വാക്‌സിന്‍ എപ്പോള്‍ എത്തുമെന്നു പറയാനാവില്ല. രാജ്യത്തെയും വിദേശത്തെയും ഗവേഷണപുരോഗതി നിരീക്ഷിച്ചുവരുന്നു.

വാക്‌സിന്‍ വേഗം ലഭ്യമാക്കുന്നതിനൊപ്പം സുരക്ഷയും പ്രധാനമാണ്. ശാസ്ത്രീയസുരക്ഷയുടെ കാര്യത്തില്‍ രാജ്യാന്തരനിലവാരം ഉറപ്പാക്കുന്ന വാക്‌സിനേ തെരഞ്ഞെടുക്കൂ. സംസ്ഥാനങ്ങളുമായി ചേര്‍ന്ന് വിതരണനടപടിക്രമങ്ങള്‍ തീരുമാനിക്കും. ഏതു വാക്‌സിന്‍, എത്ര ഡോസ്, വില തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതയായിട്ടില്ല.

വാക്‌സിന്റെ കാര്യത്തില്‍ രാഷ്ട്രീയം വേണ്ട. അക്കാര്യം ശാസ്ത്രലോകത്തിനു വിട്ടുകൊടുക്കുക. മറ്റു രാജ്യങ്ങളെക്കാള്‍ മികച്ച രീതിയില്‍ കോവിഡിനെ പ്രതിരോധിക്കാന്‍ നമ്മുടെ കൂട്ടായ പ്രവര്‍ത്തനത്തിനു കഴിഞ്ഞു. രോഗവ്യാപനം നിയന്ത്രിക്കാനുള്ള നടപടികളില്‍ അശ്രദ്ധ പാടില്ല. പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ കുറയ്ക്കാന്‍ ശ്രമിക്കണം. ആര്‍.ടി-പി.സി.ആര്‍. പരിശോധനകളുടെ എണ്ണം കൂട്ടണം. സമ്പര്‍ക്കവിലക്കിലുള്ളവരെ നിരന്തരം നിരീക്ഷിക്കണം.

മെഡിക്കല്‍ കോളജുകള്‍ മുതല്‍ ജില്ലാ ആശുപത്രികള്‍ വരെ ഓക്‌സിജന്‍ സ്വയംപര്യാപ്തതയ്ക്കു ശ്രമിക്കുന്നു. രാജ്യത്ത് 160 ഓക്‌സിജന്‍ പ്ലാന്റുകള്‍ കൂടി നിര്‍മിക്കാന്‍ നടപടിയായി. പി.എം. കെയര്‍ ഫണ്ട് ഉപയോഗിച്ച് കൂടുതല്‍ വെന്റിലേറ്ററുകള്‍ സജ്ജമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിമാരായ പിണറായി വിജയന്‍, അശോക് ഗലോട്ട്, മമത ബാനര്‍ജി, ഉദ്ധവ് താക്കറെ, അരവിന്ദ് കെജ്‌രിവാള്‍, ഭൂപേഷ് ബാഗേല്‍, വിജയ് രൂപാണി, മനോഹര്‍ലാല്‍ ഖട്ടര്‍ എന്നിവരും കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ഡോ. ഹര്‍ഷവര്‍ധന്‍ എന്നിവരും ഉന്നതോദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു. കോവിഡ് പ്രതിരോധനയത്തില്‍ രേഖാമൂലം അഭിപ്രായമറിയിക്കാനും മുഖ്യമന്ത്രിമാരോടു കേന്ദ്രം നിര്‍ദേശിച്ചു.

സ്പുട്‌നിക് വാക്‌സിന്‍ 95 % ഫലപ്രദമെന്ന് റഷ്യ

മോസ്‌കോ: സ്പുട്‌നിക് 5 കോവിഡ് വാക്‌സിന്‍ 95 ശതമാനം ഫലപ്രദമാണെന്നു രണ്ടാംഘട്ട പരീക്ഷണത്തില്‍ തെളിഞ്ഞതായി റഷ്യ. 18,794 പേരിലാണു പരീക്ഷണം നടത്തിയത്. 28-ാം ദിവസം പരീക്ഷണഫലം വിലയിരുത്തിയപ്പോള്‍ 91.4 ശതമാനവും 42-ാം ദിവസം 95 ശതമാനവും ഫലപ്രദമാണെന്നു കണ്ടെത്തിയതായി അധികൃതര്‍ പറഞ്ഞു. മൂന്നാംഘട്ട പരീക്ഷണത്തിനുശേഷമാകും വാക്‌സിന്‍ പുറത്തിറക്കുക.

ലോകത്ത് ആദ്യമായി അംഗീകാരം ലഭിച്ച കോവിഡ് 19 വാക്‌സിനാണ് റഷ്യയുടെ സ്പുട്‌നിക് 5. ഗമേലിയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടും റഷ്യന്‍ ആരോഗ്യമന്ത്രാലയവും ചേര്‍ന്നാണിതു വികസിപ്പിച്ചത്. വാക്‌സിന്‍ ഫലപ്രദമാണെന്ന കണ്ടെത്തല്‍ കോവിഡിനെതിരായ പോരാട്ടത്തിനുള്ള ശക്തമായ ആയുധം ഉടന്‍ ലഭിക്കുമെന്ന പ്രതീക്ഷ നല്‍കുന്നതായി റഷ്യന്‍ ആരോഗ്യമന്ത്രി മിഖായേല്‍ മുറാഷ്‌കോ പറഞ്ഞു.



from mangalam.com https://ift.tt/2J9VKhO
via IFTTT

No comments:

Post a Comment

Pages