സ്വര്‍ഗത്തിലെ പഴം കോന്നിയിലും ; കൃഷിയിടത്തില്‍ പാകമായ മഹ്‌കോട്ട ദേവ ഔഷധസസ്യം ; പ്രമേഹം, ട്യൂമര്‍ എന്നിവയ്ക്കെതിരേ ഉപയോഗിക്കാനും ഹൃദ്രോഗത്തെയും കാന്‍സറിനെയും തടയുമെന്നും പറയപ്പെടുന്നു - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Friday, 27 November 2020

സ്വര്‍ഗത്തിലെ പഴം കോന്നിയിലും ; കൃഷിയിടത്തില്‍ പാകമായ മഹ്‌കോട്ട ദേവ ഔഷധസസ്യം ; പ്രമേഹം, ട്യൂമര്‍ എന്നിവയ്ക്കെതിരേ ഉപയോഗിക്കാനും ഹൃദ്രോഗത്തെയും കാന്‍സറിനെയും തടയുമെന്നും പറയപ്പെടുന്നു

കോന്നി: സ്വര്‍ഗത്തിലെ പഴം എന്നറിയപ്പെടുന്ന ചുവന്ന പഴം പ്രദാനം ചെയ്യുന്ന മഹ്‌കോട്ട ദേവയെന്ന ഔഷധസസ്യം മലയോരമേഖലയിലും പച്ച പിടിക്കുന്നു. ഔഷധസസ്യമാണെന്ന് അറിയാതെ ഒരു കൗതുകത്തിനാണ് ഞള്ളൂര്‍ പുത്തന്‍വീട്ടില്‍ സനജും മാതാവ് പ്രസീനയും തൈ നട്ടു വളര്‍ത്തിയത്. പിന്നീടാണ് ഈ ഔഷധസസ്യത്തിന്റെ പ്രാധാന്യം വിദേശ രാജ്യങ്ങളിലെ സുഹൃത്തുക്കളില്‍ നിന്നും മനസിലാക്കുന്നത്.

സര്‍വ രോഗ നിവാരണ ശേഷിയുള്ള ഈ പഴം പ്രമേഹത്തിനും പ്രഷറിനും ക്യാന്‍സറിനും ഉത്തമ ഔഷധമെന്ന് കരുതുന്നു. മഹ്‌കോട്ട ദേവ ഔഷധ സസ്യമെന്ന വാക്കിനര്‍ഥം ഗോഡ്‌സ് ക്രൗണ്‍ എന്നാണ്. മാനവരാശിയുടെ രക്ഷക്കായി സ്വര്‍ഗത്തില്‍ നിന്നും കൊണ്ടു വന്ന പഴം എന്നാണ് പേരു കൊണ്ട് അര്‍ഥമാക്കുന്നത്. ഇന്തോനേഷ്യയിലും മലേഷ്യയിലും ധാരാളമായി വളരുന്ന മഹ്‌കോട്ടാദേവാ ദൈവത്തിന്റെ കിരീടം എന്നും അറിയപ്പെടുന്നു. ഇല, തണ്ട്, പഴം എന്നിവ ഉപയോഗിക്കുന്നു.

കുരു നീക്കി ഉണങ്ങിയ പഴം സവാള പോലെ ചീളുകളാക്കി അരിഞ്ഞ് ഉണക്കിയാണ് നിരവധി അസുഖങ്ങള്‍ അകറ്റാന്‍ ലോകമെമ്പാടും ധാരാളം പേര്‍ ഉപയോഗിച്ചു വരുന്നത്. മഹ്‌കോട്ട ദേവ പഴം ഡ്രഗ് ലോര്‍ഡ് എന്നും അറിയപ്പെടുന്നു. അമേരിക്കയിലുള്ള സുഹൃത്തിന്റെ വിവരത്തെ തുടര്‍ന്നാണ് 2018 ല്‍ പാലായിലെ ഒരു വീട്ടില്‍ നിന്നും ആയിരം രൂപ നല്‍കി ഒരു സസ്യം വാങ്ങി കൊണ്ടു വന്ന് നട്ടുവളര്‍ത്തിയത്.

കൂടാതെ അഞ്ച് ചെറിയ തൈകളും വാങ്ങിയിരുന്നു. ഇപ്പോള്‍ 350 മൂട് മഹ്‌കോട്ട ദേവ ഈ പറമ്പില്‍ വളരുന്നു. നിരവധി ആളുകളാണ് ഈ പഴത്തിന് വേണ്ടി ഇവിടെ എത്തുന്നുന്നത്. രണ്ട് വര്‍ഷം മുന്‍പ് തുടങ്ങിയ കൃഷി ഇപ്പോള്‍ പ്രധാന വരുമാന മാര്‍ഗമായി തീര്‍ന്നിട്ടുണ്ട്. ആറ് മാസത്തില്‍ ഒരിക്കല്‍ പൂവിടുകയും ഏതാനും ദിവസം കഴിയുമ്പോള്‍ കായകള്‍ ഉണ്ടായി പഴുക്കുകയും ചെയ്യും.

അടുത്ത കാലത്തുണ്ടായ ബൈക്കപകടത്തില്‍ കാലുകള്‍ക്ക് ഗുരുതര പരുക്കേറ്റ സനജിനെ കൃഷി പരിപാലനത്തിന് മാതാവ് പ്രസീനയാണ് സഹായിക്കുന്നത്. പ്രമേഹം, ട്യൂമര്‍ എന്നിവയ്‌ക്കെതിരേ ഫലപ്രദമായി ഉപയോഗിക്കാനും ഹൃദ്രോഗത്തെയും കാന്‍സറിനെയും പ്രതിരോധിക്കാനും ഈ പഴത്തിനു കഴിയുമെന്നാണ് പറയപ്പെടുന്നത്.

ഉയര്‍ന്ന രക്തസമ്മര്‍ദം സാധാരണ നിലയിലേക്ക് കൊണ്ടു വരാനും ലിവര്‍ സീറോസിസിന്റെ കടുപ്പം കുറയ്ക്കാനും യൂറിക് ആസിഡിന്റെ നില ശരിയായി കാക്കാനും കഴിയും. വാതം, വൃക്കസംബന്ധമായ രോഗങ്ങള്‍, ത്വക് രോഗങ്ങള്‍ എന്നിവ തടയുന്നു. വയറിളക്കം, അലര്‍ജി മൂലമുള്ള ചൊറിച്ചില്‍, എക്‌സിമ എന്നിവ സുഖപ്പെടുത്തുന്നു. പ്രത്യുത്പാദനശേഷി വര്‍ധിപ്പിക്കുന്ന ഒരു പഴമാണിത്. ആന്റി ഓക്‌സിഡന്റായും ആന്റി വൈറല്‍, ആന്റി ഫംഗല്‍, ആന്റി ബാക്ടീരിയല്‍ ഏജന്റായും ഇതറിയപ്പെടുന്നു. അരിഞ്ഞുണക്കിയ മഹ്‌കോട്ട ദേവ 500 മില്ലിലിറ്റര്‍ വെള്ളത്തിലിട്ട് തിളപ്പിച്ച് ഇത് 250 മില്ലിലിറ്റര്‍ ആക്കിയ ശേഷം രാവിലെയും രാത്രിയും കുടിക്കാം.

ചെറിയ ചീളുകളാക്കി ഒരു ചീളിന് ഒരു ഗ്‌ളാസ് വെള്ളം എന്ന അനുപാതത്തില്‍ വെട്ടിത്തിളപ്പിച്ച് ആറിയതിന് ശേഷം വൈകുന്നേരത്തിനു മുന്നേ ഓരോ ഗ്ലാസ് വീതം കുടിച്ചു തീര്‍ത്താല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിയന്ത്രിക്കാം. ഉയര്‍ന്ന രക്തസമ്മര്‍ദം, സ്‌ട്രോക്ക്, കിഡ്‌നി വീക്കം, യൂറിക്കാസിഡ് പ്രശ്‌നങ്ങള്‍, അലര്‍ജി മൂലമുണ്ടാവുന്ന ടോണ്‍സി ലൈറ്റിസ് എന്നിങ്ങനെ ഒട്ടേറെ പ്രശ്‌നങ്ങള്‍ ശമിപ്പിക്കാനുള്ള കഴിവ് മഹ്‌കോട്ട ദേവയ്ക്കു ഉണ്ടത്രേ. പഴങ്ങള്‍ ചീകി ഉണക്കി പായ്ക്കറ്റുകളിലാക്കിയാണ് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നത്.



from mangalam.com https://ift.tt/3lnOEnn
via IFTTT

No comments:

Post a Comment

Pages