ന്യുഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 92 ലക്ഷം പിന്നിട്ടു. ചൊവ്വാഴ്ച 44,376 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 92,22,217 ആയി. ഇന്നലെ 481 പേര്‍ കൂടി മരിച്ചു. ഇതോടെ ആകെ മരണം 1,34,699ലെത്തി.
നിലവില്‍ 4,44,746 പേരാണ് ചികിത്സയിലുള്ളത്. 86,42,771 പേര്‍ ഇതുവരെ രോഗമുക്തരായി. ഇന്നലെ മാത്രം 37,816 ആണ് ആശുപത്രി വിട്ടത്.
ഡല്‍ഹിയില്‍ തുടര്‍ച്ചയായ ഒമ്പതാം ദിനവും രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. 6,244 പുതിയ രോഗികളും 109 മരണവും ഇന്നലെ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡല്‍ഹി, രാജസ്ഥാന്‍, ഗോവ, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മഹാരാഷ്ട്ര നിര്‍ബന്ധിത ആര്‍.ടി-പിസിആര്‍ ടെസ്റ്റ് ഏര്‍പ്പെടുത്തി.
അതേസമയം, ലോകത്താകെ രോഗബാധിതരുടെ എണ്ണം 6.01 കോടി കടന്നു. 14.14 ലക്ഷം പേര്‍ മരണമടഞ്ഞു. 4.15 കോടി പേര്‍ രോഗമുക്തരായപ്പോള്‍ 1.71 കോടി പേര്‍ ചികിത്സയിലുണ്ട്. ശൈത്യകാലം അടുത്തതോടെ അഞ്ച് ലക്ഷത്തിലേറെ പേരാണ് പുതുതായി രോഗികളാകുന്നത്. എട്ടായിരത്തിലേറെ പുതിയ മരണങ്ങളും ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നു.
അമേരിക്കയില്‍ ഇതിനകം 1.29 കോടി പേര്‍ രോഗബാധിതരായി. 2.65 ലക്ഷം മരണമടഞ്ഞു. ബ്രസീലില്‍ 61 ലക്ഷം പേര്‍ക്ക് കൊവിഡ് ബാധിച്ചു. 1.70 ലക്ഷം പേര്‍ മരിച്ചു. ഫ്രാന്‍സില്‍ 21.5 ലക്ഷം രോഗികളുണ്ട്. അരലക്ഷം പേര്‍ ഇവിടെ മരണമടഞ്ഞു. റഷ്യയില്‍ 21.3 ലക്ഷം പേരിലേക്ക് വൈറസെത്തി. 37,000 പേര്‍ മരിച്ചു. സ്‌പെയിന്‍, ബ്രിട്ടണ്‍, ഇറ്റലി, അര്‍ജന്റീന, കൊളംബിയ, മെക്‌സിക്കോ എന്നീ രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തില്‍ മുന്നില്‍. മെക്‌സിക്കോയില്‍ 10.6 ലക്ഷം പേര്‍ രോഗികളായപ്പോള്‍ 1.02 ലക്ഷം പേര്‍ മരണമടഞ്ഞു.
from mangalam.com https://ift.tt/360qAlY
via IFTTT
No comments:
Post a Comment