ചന്ദ്രനില്‍ നിന്ന് പാറക്കല്ലുകള്‍ കൊണ്ടുവരാന്‍ ചൈന; ശേഖരിക്കുക 2 കിലോഗ്രാം പാറക്കഷണങ്ങള്‍ - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Sunday, 22 November 2020

ചന്ദ്രനില്‍ നിന്ന് പാറക്കല്ലുകള്‍ കൊണ്ടുവരാന്‍ ചൈന; ശേഖരിക്കുക 2 കിലോഗ്രാം പാറക്കഷണങ്ങള്‍

ബെയ്ജിങ് : ചന്ദ്രനില്‍ പോയി പാറക്കല്ലുകള്‍ ശേഖരിച്ചു കൊണ്ടുവരാന്‍ ചൈനയുടെ ആളില്ലാ ബഹിരാകാശവാഹനമായ ചാങ്-ഇ5 ഈയാഴ്ച പുറപ്പെടും. 1970കള്‍ക്കു ശേഷം ഇതാദ്യമായാണു ചന്ദ്രോപരിതലത്തില്‍ നിന്നു മണ്ണും പാറയും ശേഖരിക്കാന്‍ ശ്രമം നടക്കുന്നത്.

ചന്ദ്രന്റെ ഉദ്ഭവവും രൂപീകരണവും സംബന്ധിച്ച ആഴത്തിലുള്ള പഠനമാണു ലക്ഷ്യം. വിജയിച്ചാല്‍ യുഎസിനും സോവിയറ്റ് യൂണിയനും ശേഷം ചാന്ദ്രശില ശേഖരിക്കുന്ന മൂന്നാമത്തെ രാജ്യമാകും ചൈന. 2 കിലോഗ്രാം പാറക്കഷണങ്ങള്‍ ശേഖരിക്കാനാണു പദ്ധതി.

മുന്‍ കാലങ്ങളില്‍ യുഎസിന്റെ അപ്പോളോ പദ്ധതി (1968-72) ആറ് യാത്രകളിലൂടെ 382 കിലോഗ്രാം മണ്ണുംപാറയും ശേഖരിച്ചു ഭൂമിയിലെത്തിച്ചു. സോവിയറ്റ് യൂണിയന്റെ ലൂണ പദ്ധതി (1976) 170 ഗ്രാം പാറയും ശേഖരിച്ചു.



from mangalam.com https://ift.tt/2UPqqqW
via IFTTT

No comments:

Post a Comment

Pages