കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകം മുഴുവന്‍ ഭീതിയിലാണ്. ഇന്ത്യയിലെ സ്ഥിതിയും മറിച്ചല്ല. ജനങ്ങള്‍ക്ക് ആശ്വസിക്കാവുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കോവിഡ് മഹാമാരിക്ക് വാക്‌സിന്‍ കണ്ടെത്തുന്നതിനായുള്ള ശ്രമത്തിലാണ് നമ്മുടെ രാജ്യം. മനുഷ്യരില്‍ പരീക്ഷണം നടത്തിയിരിക്കുകയാണ്. ഇത് വിജയം കണ്ടാല്‍ ഉടന്‍ തന്നെ വാക്‌സിന്‍ വിപണിയിലെത്തുകയും നിലവിലുള്ള സ്ഥിതിക്ക് മാറ്റം വരുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കില്‍ കൊവിഡിന് വാക്‌സിന്‍ കണ്ടെത്തുന്ന ആദ്യ രാജ്യമായും ഇന്ത്യ മാറും.
ഹൈദരാബാദിലെ ഭാരത് ബയോടെക്ക് എന്ന കമ്പനിയും അതിന്റെ അമരക്കാരനായ ഡോ. കൃഷ്ണ എല്ലയുമാണ് 'കോവാക്‌സിന്‍' വികസിപ്പിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി ചേര്‍ന്നാണ് ഭാരത് ബയോടെക്ക് കോവാക്‌സിന്‍ വികസിപ്പിച്ചത്. ഹൈദരാബാദിലെ ഒരു ചെറിയ ലാബില്‍ ഡോ. കൃഷ്ണ ആരംഭിച്ച കമ്പനിയാണ് ഇന്ന് ഭാരത് ബയോടെക്ക് എന്ന നിലയില്‍ ലോകത്തിന് വിലപ്പെട്ട ശാസ്ത്രനേട്ടങ്ങള്‍ സംഭാവന ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ഹെപ്പറ്റിറ്റീസ് വാക്‌സിന്‍ വികസിപ്പിച്ചതും സിക്ക വൈറസിന് ലോകത്ത് ആദ്യമായി വാക്‌സിന്‍ കണ്ടെത്തിയും ഭാരത് ബയോടെക്ക് ആയിരുന്നു.
സിക്ക വൈറസ്, ഹെപ്പറ്റൈറ്റീസ് വാക്‌സിനുകള്‍ക്ക് എന്നിവയ്ക്ക് പുറമെ ഇന്ത്യയുടെ ആദ്യ സെല്‍കള്‍ച്ചേര്‍ഡ് സൈ്വന്‍ ഫ്‌ളൂ വാക്‌സിന്‍, പ്രിസര്‍വേറ്റീവ് രഹിത വാക്‌സിന്‍ തുടങ്ങിയവും ഭാരത് ബയോടെക് വികസിപ്പിച്ചിട്ടുണ്ട്. ആരോഗ്യ രംഗത്തെ ഈ സേവനങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ഇന്നവേഷന്‍ പുരസ്‌ക്കാരം ഉള്‍പ്പെടെ നൂറിലധികം ദേശീയ, രാജ്യാന്തര പുരസ്‌കാരങ്ങളും ഡോ. കൃഷ്ണയ്ക്ക് ലഭിച്ചിട്ടുണ്ട്. കുറഞ്ഞ ചിലവിലുള്ള വാക്‌സിന്‍ നിര്‍മ്മാണം ഗുണമേന്മ കുറയ്ക്കുമെന്നുള്ള ആരോപണങ്ങളെ പാടെ തള്ളക്കളയുകയാണ് ഡോ.കൃഷ്ണ. സാങ്കേതിക വിദ്യ സാധാരണക്കാരനിലെത്തണം എന്ന ചിന്തയോടെയാണ് വാക്‌സിനുകള്‍ നിര്‍മിക്കുന്നത്. ഒരാള്‍ക്കും ആരോഗ്യപരിചരണ സേവനങ്ങള്‍ നിഷേധിക്കപ്പെടരുതെന്ന നിര്‍ബന്ധം താങ്ങാവുന്ന നിരക്കില്‍ വാക്‌സിന്‍ നിര്‍മിക്കാന്‍ കമ്പനിയെ പ്രേരിപ്പിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
from mangalam.com https://ift.tt/2Z0CrwT
via IFTTT
No comments:
Post a Comment