ന്യൂഡല്‍ഹി: കൊറോണക്കാലത്ത് സുരക്ഷിത യാത്രയ്ക്കായി സൈക്കിള്‍ തിരഞ്ഞെടുത്തത് അനേകം ആളുകളാണ്. സാമൂഹിക അകലം പാലിക്കാനുള്ള മികച്ച മാര്‍ഗമായി മാറി സൈക്കിളുകള്‍. അതോടെ വില്‍പ്പന കുത്തനെ ഉയരുകയും ചെയ്തു. എന്നല്‍, ഇന്ത്യ ചൈന അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്തെ സൈക്കിള്‍ നിര്‍മാണ വ്യവസായവും ആശങ്കയിലേക്ക് നീങ്ങിയിരിക്കുകയാണ്.
അതിര്‍ത്തി പ്രശ്‌നത്തെ തുടര്‍ന്ന് ചൈനയില്‍ നിന്നുളള ഘടകങ്ങളുടെ ഇറക്കുമതി കുറഞ്ഞത് മേഖലയില്‍ 7000 കോടിയുടെ വ്യവസായമാണ് പ്രതിസന്ധിയിലാക്കിയത്. സൈക്കിള്‍ നിര്‍മ്മാണ കേന്ദ്രമായ പഞ്ചാബിലെ ലുധിയാനയില്‍ നിര്‍മാണത്തിന് ആവശ്യമായ 70-76 ശതമാനം ഭാഗങ്ങളും ചൈനയില്‍ നിന്നാണ് വരുന്നത്.
ഘടകങ്ങള്‍ നിര്‍മ്മിക്കുന്ന പ്രാദേശിക മൈക്രോ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ (എംഎസ്എംഇ) ഇപ്പോഴും കൊവിഡ് 19 മൂലമുളള സാമ്പത്തിക പ്രതിസന്ധികള്‍ നേരിടുകയാണ്. ചൈനയില്‍ നിന്നുള്ള ഇറക്കുമതി കുറയുകയോ അവസാനിക്കുകയോ ചെയ്യുമ്പോഴുളള വിടവ് നികത്താന്‍ അവര്‍ക്ക് ഇതുമൂലം കഴിയുന്നില്ല. ഇത് സൈക്കിള്‍ നിര്‍മാണത്തിലെ പ്രതിസന്ധി ഇരട്ടിയാക്കുന്നു.
അതേസമയം, സര്‍ക്കാരില്‍ നിന്ന് നികുതി ഇളവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഫെഡറേഷന്‍ ഓഫ് ഇന്‍ഡസ്ട്രിയല്‍ കൊമേഴ്‌സ്യല്‍ ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് ഗുര്‍മീത് സിംഗ് കുല്‍ഹാര്‍ പറഞ്ഞു. 'മാത്രമല്ല, ഈ കാലയളവില്‍ ഞങ്ങളുടെ തൊഴിലാളികളുടെ ചെലവ് ഞങ്ങള്‍ക്ക് വഹിക്കേണ്ടിവന്നു. വൈദ്യുതി, സ്വത്ത്‌നികുതി, മറ്റ് സമാന നിരക്കുകള്‍ എന്നിവപോലും ഞങ്ങള്‍ അടയ്‌ക്കേണ്ടി വന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ 75 ശതമാനം സൈക്കിള്‍ ഉല്‍പാദനവും പഞ്ചാബിലാണ് നടക്കുന്നത്. ഇവിടെ പ്രതിവര്‍ഷം 18 ദശലക്ഷം സൈക്കിളുകള്‍ ഉണ്ടാക്കുന്നു.
ചൈനയില്‍ നിന്നുള്ള സൈക്കിളിന്റെയും ഭാഗങ്ങളുടെയും ഇറക്കുമതിയുടെ പങ്ക് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ മൊത്തം 70 ശതമാനത്തില്‍ നിന്ന് 76 ശതമാനമായി മാറുകയും ചെയ്തു.
from mangalam.com https://ift.tt/2Z4fTvg
via IFTTT
No comments:
Post a Comment