കൊറോണ വൈറസ് ഭീതിയില്‍ ജാഗ്രതയിലാണ് ലോകം മുഴുവനും. മിക്ക ആളുകളും തങ്ങളുടെ വീടുകളിലേക്ക് ഒതുങ്ങിയിരിക്കുകയാണ്. വൈറസിന്റെ വ്യാപനം തടയാന്‍ രാജ്യം മുഴുവന്‍ ലോക്ക്ഡൗണിലാണ്. പരമാവധി ആളുകളുമായുള്ള സമ്പര്‍ക്കം കുറയ്ക്കുകയാണ് എല്ലാവരും. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തി മാത്രമാണ് ജോലി ചെയ്യാന്‍ സാധിക്കുന്നത്. പലരും കുടുംബത്തിനൊപ്പം ചിലവഴിക്കുമ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വീടുകളില്‍ എത്താനോ സമയത്ത് ആഹാരം കഴിക്കാനോ ഉറങ്ങാനോ പോലും സാധിക്കുന്നില്ല.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് റിച്ച നെഗി എന്ന ഡോക്ടറുടെ നൃത്ത വിഡിയോയാണ്. പിപിഇ കിറ്റ് ധരിച്ചാണ് ഈ ഡോക്ടര്‍ നൃത്തം ചെയ്യുന്നതെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഡോക്ടര്‍മാരുടെ ദേശീയ ദിനമായ ജൂലൈ 1 നാണ് റിച്ച നൃത്തം പോസ്റ്റ് ചെയ്തത്. എന്നാല്‍ ഇപ്പോഴാണ് സോഷ്യല്‍ മീഡിയയില്‍ ഈ നൃത്തം വൈറലായത്. സ്ട്രീറ്റ് ഡാന്‍സര്‍ 3 ഡി എന്ന ഗാനത്തിനാണ് ഡോ.റിച്ച നെഗി നൃത്തം ചെയ്യുന്നത്. കോവിഡിന്റെ മുന്‍പില്‍ തളരരുതെന്നും ധൈര്യത്തോടെ പോരാടിയാല്‍ രോഗത്തെ പടി കടത്താമെന്നുമുള്ള ഒരു കുറിപ്പും നൃത്തത്തിനൊപ്പം റിച്ച പങ്കുവെയ്ക്കുന്നു.
'' സാഹസികമായ ഒരു ദൗത്യത്തിലാണ് ഇപ്പോള്‍ നാം ഏര്‍പ്പെട്ടിരിക്കുന്നത്. എന്നാല്‍ നിഷേധ ചിന്ത ഒരിക്കലും നമ്മെ കാര്‍ന്നു തിന്നാതിരിക്കട്ടെ. പുഞ്ചിരിയോടെ വേണം നാം ഈ പോരാട്ടം നയിക്കാന്‍. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരാണ് മുന്‍നിരയിലുള്ളത്. അവരുടെ സേവനങ്ങള്‍ക്ക് ഊര്‍ജം പകരാനാണ് എന്റെ ഈ നൃത്തം. ഇത് നമ്മെ ആവേശം കൊള്ളിക്കട്ടെ. ആഹ്ലാദം കൊള്ളിക്കട്ടെ. നമുക്കൊരുമിച്ച് ഈ യുദ്ധം വിജയിക്കാം. ലോക്ഡൗണ്‍ നീളുകയാണെങ്കിലും എല്ലാവരും സുരക്ഷിതരായിരിക്കണം. കഴിയുന്നതും വീടുകളില്‍ നിന്നു പുറത്തിറങ്ങരുത്. ഇതാ പിപിഇ കിറ്റ് ധരിച്ചു കൊണ്ടുപോലും നൃത്തം ചെയ്യാമെന്ന് ഞാന്‍ തെളിവ് ഹാജരാക്കുന്നു.'' റിച്ച കുറിയ്ക്കുന്നു.
from mangalam.com https://ift.tt/3iyWQRa
via IFTTT
No comments:
Post a Comment