തിരുവനന്തപുരം: അടുത്ത തവണ കോണ്‍ഗ്രസ് കേരളത്തില്‍ അധികാരത്തില്‍ എത്തിയാല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേക്കാള്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍ ഉമ്മന്‍ചാണ്ടി എന്ന് സര്‍വേഫലം. എല്‍ഡിഎഫ് സര്‍ക്കാരിനെതിരേ കടുത്ത ആരോപണങ്ങള്‍ ഉയര്‍ത്തുകയും തിരുത്തുകയും തെറ്റായ തീരുമാനങ്ങള്‍ പിന്‍വലിപ്പിക്കുകയും ചെയ്ത രമേശ് ചെന്നിത്തല പക്ഷേ മുഖ്യമന്ത്രിയാകാനുള്ള ജനപ്രീതിയില്‍ ഉമ്മന്‍ചാണ്ടിക്ക് പിന്നില്‍ രണ്ടാമതാണ് എത്തയത്. 47 ശതമാനം പേരാണ് ചാനലിന്റെ അഭിപ്രായ സര്‍വേയില്‍ ഉമ്മന്‍ചാണ്ടിയെ മുന്‍ നിര്‍ത്തി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ഗോദയില്‍ തന്ത്രങ്ങള്‍ മെനയണമെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്.
സാധാരണഗതിയില്‍ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയാകാറുള്ള കേരളത്തില്‍ പക്ഷേ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണം എന്നാഗ്രഹിക്കുന്നത് 12 ശതമാനം മാത്രമാണ്. കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആള്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്. പക്ഷേ 13 ശതമാനമേ മുല്ലപ്പള്ളിയെ പ്രതീക്ഷിക്കുന്നുള്ളൂ. അതേസമയം മുല്ലപ്പള്ളിയെ ആള്‍ക്കാര്‍ മോശം നേതാവ് എന്ന വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. 47 ശതമാനമാണ് മുല്ലപ്പളളി മോശം നേതാവാണെന്ന് പറഞ്ഞത്. 34 ശതമാനം തൃപ്തികരമെന്നു പ്രതികരിച്ചപ്പോള്‍ വളരെ മികച്ച നേതാവെന്ന് പറയുന്നവര്‍ ആറ് ശതമാനം മാത്രമാണ്.
സ്പ്രിംഗ്‌ളറും കരിമണലും പ്രവാസികളെ നാട്ടിലെത്തിക്കുന്ന കാര്യത്തിലുള്ള തര്‍ക്കവും അടക്കമുള്ള അനേകം നിര്‍ണ്ണായക വിഷയങ്ങളില്‍ വിമര്‍ശനങ്ങള്‍ നടത്തുകയും സര്‍ക്കാരിനെ തിരുത്തുകയും ചെയ്‌തെങ്കിലും പ്രതിപക്ഷ നേതാവായുള്ള രമേശ് ചെന്നിത്തലയുടെ പ്രകടനത്തെ അനുകൂലിക്കുന്നവര്‍ വളരെ കുറവാണ്. അതേസമയം ഇവര്‍ മൂവരും മാത്രമാണ് കോണ്‍ഗ്രസിലെ മുഖ്യമന്ത്രി കസേരയിലേക്ക് ജനങ്ങള്‍ കാണുന്നത്. കേരളരാഷ്ട്രീയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്ന ഉമ്മന്‍ചാണ്ടി അടുത്ത കാലത്താണ് തിരിച്ചെത്തിയത്. ഇന്നു വരെ ഒരു മുന്നണിയെയും അഞ്ചു വര്‍ഷം കൂടി തുടരാന്‍ അനുവദിക്കുന്ന പതിവ് കേരളത്തില്‍ ഇല്ലാത്ത കൂടുതല്‍ ഭരിക്കാന്‍ അവസരം നല്‍കാറില്ല എന്ന സാഹചര്യത്തെ മുന്‍ നിര്‍ത്തിയാണ് സര്‍വേ.
പ്രതിപക്ഷ നേതാവെന്ന നിലയില്‍ രമേശ് ചെന്നിത്തലയുടെ പ്രകടനം മോശമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത് 43 ശതമാനം പേരാണ്. പിണറായി സര്‍ക്കാരിനെതിരേ കോവിഡ് കാലത്ത് ശക്തമായ വിമര്‍ശനം നേരിട്ട യുഡിഎഫിന്റെ പ്രവര്‍ത്തനം വളരെ മികച്ചത് എന്ന് പ്രതികരിച്ചത് നാലു ശതമാനം പേര്‍ മാത്രമാണ്. മികച്ചതെന്ന് 35 ശതമാനം പേരും തൃപ്തികരമെന്ന് 30 ശതമാനം പേരും സര്‍വ്വേയില്‍ അഭിപ്രായപ്പെട്ടു. മോശമാണ് പ്രവര്‍ത്തനം എന്ന് പ്രതികരിച്ചത് 31 ശതമാനം പേരാണ്. എന്‍ഡിഎ വളരെ മികച്ച പ്രകടനം നടത്തിയെന്ന് 7 ശതമാനം പേരും മികച്ചതെന്ന് 16 ശതമാനം പേരും അഭിപ്രായപ്പെട്ടിരിക്കുന്നു. 33 ശതമാനവും അഭിപ്രായപ്പെട്ടത് എന്‍ഡിഎ മോശം പ്രവര്‍ത്തനമാണ് എന്നാണ്.
from mangalam.com https://ift.tt/2O0c3wx
via IFTTT
No comments:
Post a Comment