ദില്ലി: അമേരിക്കക്ക് സ്വാതന്ത്ര്യദിനം ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിയുടെ ട്വീറ്റിന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മറുപടി, 'നന്ദി സുഹൃത്തേ, അമേരിക്ക ഇന്ത്യയെ സ്‌നേഹിക്കുന്നു'എന്നായിരുന്നു. ജൂലൈ നാലിനാണ് അമേരിക്കയുടെ സ്വാതന്ത്രദിനാഘോഷം.
244-ാം സ്വാതന്ത്ര്യദിനമാണ് അമേരിക്ക ആഘോഷിച്ചത്. '244 സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന അമേരിക്കന്‍ ജനതക്കും പ്രസിഡന്റിനും എന്റെ അഭിനന്ദനങ്ങള്‍. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെങ്ങളെന്ന നിലക്ക് ഈ ദിനത്തില്‍ നമ്മള്‍ സ്വാതന്ത്ര്യത്തെയും മാനുഷിക പ്രയത്‌നങ്ങളെയും പരിപോഷിപ്പിക്കും' എന്നായിരുന്നു നരേന്ദ്ര മോദിയുടെ ട്വീറ്റ്.
from mangalam.com https://ift.tt/2YZknmN
via IFTTT
No comments:
Post a Comment