പ്രധാനമന്ത്രിയുടെ ലഡാക്കിലെ മിന്നല്‍ സന്ദര്‍ശനത്തിന് വിമര്‍ശനം ; ഇന്ത്യ നയതന്ത്രബന്ധങ്ങളില്‍ വീഴ്ച വരുത്തരുതെന്ന് ചൈന - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Friday, 3 July 2020

പ്രധാനമന്ത്രിയുടെ ലഡാക്കിലെ മിന്നല്‍ സന്ദര്‍ശനത്തിന് വിമര്‍ശനം ; ഇന്ത്യ നയതന്ത്രബന്ധങ്ങളില്‍ വീഴ്ച വരുത്തരുതെന്ന് ചൈന

ന്യൂഡല്‍ഹി: ലഡാക്കില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെ വിമര്‍ശനവുമായി ചൈന. ഇന്ത്യയിലെ നേതാക്കൾ അനാവശ്യ പ്രസ്താവനകൾ നടത്തില്‍ അതിര്‍ത്തിയില്‍ കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കരുതെന്നും ഇന്ത്യാ - ചൈനാ ബന്ധത്തില്‍ തന്ത്രപരമായ കാര്യങ്ങളില്‍ ഇന്ത്യ വീഴ്ച ഒഴിവാക്കണമെന്നും ചൈന ആവശ്യപ്പെട്ടു. ഇന്നലെ ഒരു ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനമാണ് ​‍​‍ ലഡാക്കില്‍ നടത്തിയത്.

വെട്ടിപ്പിടിക്കല്‍ നടത്തുന്നതില്‍ നിന്നും ഓരോ രാജ്യവും പിന്മാറണമെന്ന മുന്നറിയിപ്പ് പ്രധാനമന്ത്രി നല്‍കിയിരുന്നു. ഓരോ രാജ്യങ്ങളും അവരവരുടെ അതിരില്‍ നില്‍ക്കണമെന്നും കടന്നുകയറ്റം നടത്തിയിട്ടുള്ളവര്‍ക്കെല്ലാം പിന്നോക്കം പോകേണ്ടി വരികയോ പിന്മാറേണ്ടി വരികയോ ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന് നരേന്ദ്ര മോഡി പറഞ്ഞിരുന്നു. ഇത് പ്രധാനമായും ചൈനയെ ലക്ഷ്യമിട്ടുള്ളതായിരുന്നു. അന്താരാഷ്ട്ര സമൂഹം ചൈനയ്ക്ക് എതിരായി നില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ലഡാക്ക് സന്ദര്‍ശനവും വാക്കുകളും വലിയ പ്രതികരണം ഉളവാക്കും എന്നത് മുന്നില്‍ കണ്ടാണ് ചൈനയുടെ പ്രതികരണം. അതേസമയം, ചൈനയ്ക്ക് പാകിസ്ഥാന്‍ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ചൈനയ്ക്കൊപ്പം ഉറച്ചു നില്ക്കുമെന്ന് പാകിസ്ഥാൻ വ്യക്തമാക്കി. ഇതുസംബന്ധിച്ച് പാകിസ്ഥാന്‍റെയും ചൈനയുടെയും വിദേശകാര്യമന്ത്രിമാർ ടെലിഫോണിൽ സംസാരിച്ചു. ലേക്കടുത്തെ നിമ്മു സൈനിക ക്യാംപിലാണ് നരേന്ദ്ര മോദി സൈനികരോട് സംസാരിച്ചത്. ഗൽവാനിൽ ജീവൻ നല്‍കിയ ധീരസൈനികർക്ക് മോദി ആദരാഞ്ജലി അർപ്പിച്ചു. ലോകം ഇന്ത്യയുടെ സൈനികരുടെ ധൈര്യവും സാഹസികതയും കണ്ടെന്നായിരുന്നു മോദിയുടെ പ്രതികരണം. ലഡാക്കിലെ ഓരോ കല്ലിനും ഇന്ത്യയുടെ വേർപെടുത്താനാകാത്ത ഘടകമാണെന്ന് അറിയാമെന്നും പറഞ്ഞിരുന്നു. ​‍

മനുഷ്യനെ ഏറ്റവുമധികം മുറിവേല്‍പ്പിച്ചതു വിപുലീകരണ നയമാണെന്നതിനു ചരിത്രം സാക്ഷിയാണ്. ലോകത്തിന്റെ സമാധാനം കെടുത്തുകയല്ലാതെ അവര്‍ക്ക് ഒന്നും നേടാനായില്ല. അവര്‍ വിസ്മൃതിയിലേക്കു മറയുകയോ പരാജയപ്പെടുകയോ ചെയ്തതാണു ചരിത്രം. ഓടക്കുഴലില്‍ സംഗീതം പൊഴിക്കുന്ന കണ്ണനായി മാത്രമല്ല, സുദര്‍ശനചക്രം െകെയിലെടുത്ത പരാക്രമിയായും ഭഗവാന്‍ ശ്രീകൃഷ്ണനെ ആരാധിക്കുന്നവരാണു ഭാരതീയരെന്ന് സമാധാനത്തിന്റെ വഴി മാത്രമല്ല, തിരിച്ചടിയുടെ മാര്‍ഗവും ഇന്ത്യക്കറിയാമെന്നു വ്യക്തമാക്കിക്കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.



from mangalam.com https://ift.tt/3gqxTpe
via IFTTT

No comments:

Post a Comment

Pages