തൃശൂര്‍: വെറും 50 രൂപയുടെ പേരിലുണ്ടായ ഒരു തര്‍ക്കം ഒടുവില്‍ കലാശിച്ചത് കൊലപാതകത്തില്‍. തര്‍ക്കത്തിനിടയില്‍ മനക്കൊടി മാമ്പുള്ളില്‍ രാജേഷ് (50) എന്നയാളെ കൊലപ്പെടുത്തിയ കേസില്‍ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒല്ലൂര്‍ കുരിയച്ചിറ മരത്തറയില്‍ ഉണ്ണിക്കൃഷ്ണന്‍ (47), ചാവക്കാട് ഒരുമനയൂര്‍ കാരേക്കാട് വലിയകത്തു തോട്ടുങ്ങല്‍ ഫൈസല്‍ (36), വെങ്ങിണിശേരി കാര്യാടന്‍ ഷിജു (35) എന്നിവരെയാണ് വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. നാലു പേരും ചേര്‍ന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ വഴക്കാണ് കൊലപാതകത്തിന് കാരണമായത്.
പടിഞ്ഞാറേക്കോട്ടയിലെ കള്ളുഷാപ്പില്‍ മരിക്കുന്നതിന് 2 ദിവസം മുന്‍പ് ഇവരെല്ലാവരും ചേര്‍ന്ന് മദ്യപിച്ചിരുന്നു. ഉണ്ണിക്കൃഷ്ണന്റെ പോക്കറ്റില്‍നിന്നു രാജേഷ് ബലംപ്രയോഗിച്ച് 50 രൂപ എടുത്തതിനെച്ചൊല്ലി തര്‍ക്കമുണ്ടായി. ഇതേ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 3ന് രാത്രി 9ന് പടിഞ്ഞാറേക്കോട്ടയിലെ പണിതീരാത്ത ഷോപ്പിങ് കോംപ്ലക്‌സിലാണ് രാജേഷിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
തര്‍ക്കത്തിനൊടുവില്‍ ഇനി പടിഞ്ഞാറേക്കോട്ട ഭാഗത്തേക്കു വരരുതെന്നു രാജേഷിനെ പ്രതികള്‍ താക്കീതു ചെയ്തു. എന്നാല്‍, 3 ന് വൈകിട്ടു പടിഞ്ഞാറേക്കോട്ടയിലെ ഷോപ്പിങ് കോംപ്ലക്‌സില്‍ എത്തിയ രാജേഷിനെ പ്രതികള്‍ നിലത്തിട്ടു ക്രൂരമായി ചവിട്ടുകയും കത്രിക കൊണ്ടു കുത്തുകയും ചെയ്തു. ചവിട്ടേറ്റ് ആന്തരിക രക്തസ്രാവം ഉണ്ടായാണ് രാജേഷ് മരിച്ചത്.
from mangalam.com https://ift.tt/3e0AtAL
via IFTTT
No comments:
Post a Comment