'ജി 4' പുതിയ വൈറസല്ല; ഭയം വേണ്ടെന്ന് ചൈന; മനുഷ്യരിലേക്ക് വേഗത്തില്‍ പടരില്ല - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Saturday, 4 July 2020

'ജി 4' പുതിയ വൈറസല്ല; ഭയം വേണ്ടെന്ന് ചൈന; മനുഷ്യരിലേക്ക് വേഗത്തില്‍ പടരില്ല

ബെയ്ജിങ്: ചൈനയില്‍ കണ്ടെത്തിയ 'ജി 4' ഇനത്തില്‍ പെട്ട സൈ്വന്‍ ഫ്‌ളൂ വൈറസ് പുതിയതല്ലെന്ന് ചൈന. ഈ വൈറസിനെക്കുറിച്ച് കഴിഞ്ഞ ദിവസം വന്ന വാര്‍ത്തകള്‍ ആളുകളില്‍ ആശങ്ക ഉയര്‍ത്തിയിരുന്നു. വൈറസ് ഗുരുതരമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്ന പഠനങ്ങളെയും ചൈനീസ് സര്‍ക്കാര്‍ നിഷേധിച്ചു.

വൈറസിനെ സംബന്ധിച്ച പഠനറിപ്പോര്‍ട്ട് മാധ്യമങ്ങള്‍ പെരുപ്പിച്ചുകാണിക്കുന്നതാണെന്ന് ചൈനീസ് സര്‍ക്കാര്‍ പറഞ്ഞു. ചൈനീസ് ശാസ്ത്രജ്ഞരുടെ സംഘം നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ഒരു യുഎസ് ജേര്‍ണലിലാണ് പ്രസിദ്ധീകരിച്ചത്. ജി 4 എന്നു വിളിക്കുന്ന പുതിയ സൈ്വന്‍ ഫ്‌ളൂ വൈറസ് വളരെ വേഗം മനുഷ്യരിലേക്കു പടരുമെന്നും മഹാമാരിയാകാനുള്ള സാധ്യതയുണ്ടെന്നുമായിരുന്നു ഗവേഷകരുടെ കണ്ടെത്തല്‍.

വെറ്റിനറി ഡോക്ടര്‍മാര്‍, ആന്റിവൈറസ് വിദഗ്ധര്‍, പ്രൊസീഡിങ്‌സ് ഓഫ് ദി നാഷണല്‍ അക്കാദമി ഓഫ് സയന്‍സസിലെ എഴുത്തുകാര്‍ തുടങ്ങിയവര്‍ പങ്കെുടത്തുകൊണ്ടുള്ള സെമിനാറിന് ശേഷമാണ് ചൈന ഇപ്പോള്‍ ഈ നിഗമനത്തില്‍ എത്തിയിട്ടുള്ളത്. വൈറസ് മനുഷ്യശരീരത്തിലേക്ക് എളുപ്പത്തില്‍ പടരില്ലെന്നും രോഗമുണ്ടാക്കില്ലെന്നും സ്ഥിരീകരിച്ചതായും ചൈന അവകാശപ്പെട്ടു.

ചൈനീസ് കാര്‍ഷിക സര്‍വകലാശാലയിലെ സൈ്വന്‍ വൈറല്‍ ഡിസീസ് ശാസ്ത്രജ്ഞന്‍ യാങ് ഹാന്‍ചുനാണ് ചൈനീസ് മന്ത്രാലയത്തിനായി പ്രസ്താവന തയാറാക്കിയത്. ചൈനയിലെ ആന്റി എപിഡമിക് കമ്മിറ്റിയിലും അംഗമാണ് യാങ് ഹാന്‍ചുന്‍. ജനിതകഘടനയില്‍ വ്യത്യാസം വന്ന ജി4 എന്ന വൈറസ് ശ്രേണി പക്ഷിപ്പനിക്ക് കാരണമായ എച്ച്1എന്‍1 വൈറസിന് സമാനമാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 2011 മുതല്‍ 2018 വരെ അറവുശാലകളിലെ പന്നികളില്‍നിന്ന് 30,000 നേസല്‍ സ്വാബുകള്‍ ശേഖരിച്ചാണു ഗവേഷകര്‍ പഠനവിധേയമാക്കിയത്.



from mangalam.com https://ift.tt/2BCe2og
via IFTTT

No comments:

Post a Comment

Pages