പുതിയ ഹൃദയവുമായി എത്തിയ ഫിനു ഷറിന് ഇത് ഇരട്ടിമധുരത്തിന്റെ നാളുകള്‍; എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Tuesday, 30 June 2020

പുതിയ ഹൃദയവുമായി എത്തിയ ഫിനു ഷറിന് ഇത് ഇരട്ടിമധുരത്തിന്റെ നാളുകള്‍; എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം

കൊടുവള്ളി: ഗുരുതരമായ ഹൃദ്രോഗം മൂലം പഠനം ഉപേക്ഷിക്കേണ്ടി വന്ന ഫിനു ഷറിന്‍ എന്ന വിദ്യാര്‍ഥിനിക്ക് ഇത് ഇരട്ടിമധുരത്തിന്റെ നാളുകള്‍.
പഠനം രണ്ടുവര്‍ഷം തടസ്സപ്പെട്ടതുകാരണം ഗ്രേസ് മാര്‍ക്ക് പോലും ലഭിക്കാതെയാണ് ഈ മിടുക്കി ഈ വിജയം കരസ്ഥമാക്കിയത്.

മടവൂര്‍ ചക്കാലക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് ഫിനു. സിദ്ദീഖ് - ഷറീന ദമ്പതികളുടെ മകള്‍. പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഹൃദ്രോഗം മൂലം പഠനം നിര്‍ത്തി. എന്നാല്‍, നാട്ടുകാരുടെയും സ്‌കൂള്‍ അധികൃതരുടെയും സഹായത്താല്‍ ഹൃദയശസ്ത്രക്രിയ നടത്തി തിരികെയെത്തിയ ഈ മിടുക്കി നേടിയത് മികച്ച വിജയം. എസ്എസ്എല്‍സി പരീക്ഷയില്‍ 9 എ പ്ലസും ഒരു എ ഗ്രേഡുമാണ് ഈ മിടുക്കി സ്വന്തമാക്കിയത്.

രണ്ടുവര്‍ഷത്തോളം കോഴിക്കോട്ടും ബെംഗളൂരുവിലുമായി ഹൃദയത്തിനായി കാത്തിരുന്നു. തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മസ്തിഷ്‌കമരണം സംഭവിച്ച വിഷ്ണുവിന്റെ ഹൃദയം ലഭിച്ചത്. കോഴിക്കോട് വളയനാട് സുനിലിന്റെയും ബീനയുടെയും മകനായ വിഷ്ണു ബൈക്കപകടത്തില്‍പ്പെട്ടാണ് മരിച്ചത്.

വിഷ്ുണിവിന്റെ മാതാപിതാക്കള്‍ ഹൃദയം നല്‍കാന്‍ തയ്യാറായതോടെ ഫിനു ഷറിനെ ബെംഗളൂരു നാരായണ ഹൃദയാലയത്തില്‍നിന്ന് കോഴിക്കോട്ടെത്തിച്ചു. കോഴിക്കോട് മെട്രോ കാര്‍ഡിയോ സെന്ററില്‍ ഡോ. നന്ദകുമാറിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.



from mangalam.com https://ift.tt/38dR8zC
via IFTTT

No comments:

Post a Comment

Pages