കാമൂറില്‍ ഇന്ത്യന്‍ എംബസി സ്ഥാപിക്കും; വി.മുരളീധരന്റെ നേതൃത്വത്തില്‍ നടന്നത് മൂന്നു പതിറ്റാണ്ടിനിടയിലെ ആദ്യ ഉഭയകക്ഷി ചര്‍ച്ച - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Wednesday, 4 September 2019

കാമൂറില്‍ ഇന്ത്യന്‍ എംബസി സ്ഥാപിക്കും; വി.മുരളീധരന്റെ നേതൃത്വത്തില്‍ നടന്നത് മൂന്നു പതിറ്റാണ്ടിനിടയിലെ ആദ്യ ഉഭയകക്ഷി ചര്‍ച്ച

ന്യൂഡല്‍ഹി: ആഫ്രിക്കന്‍ രാജ്യമായ കാമറൂണില്‍ ഇന്ത്യ എംബസി തുറക്കുന്നു. ത്രിദിന ആഫ്രിക്കന്‍ പര്യടനത്തിന്റെ ഭാഗമായി കേന്ദ്ര വിമദശകാര്യ സഹമന്ത്രി വി.മുരളീധരന്‍ കാമറൂണ്‍ പ്രധാനമന്ത്രി ജോസഫ് ഡിയോങ്ക്യൂതെയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച് ധാരണയിലെത്തിയത്. എംബസി സ്ഥാപിക്കാനുള്ള തീരുമാനത്തെ കാമറൂണ്‍ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. മൂന്നു പതിറ്റാണ്ടിനിടയില്‍ ഇതാദ്യമായാണ് ഇരുരാജ്യങ്ങളും തമ്മില്‍ മന്ത്രിതലത്തില്‍ ആദ്യ ഉഭയകക്ഷി ചര്‍ച്ച നടന്നത്.

ഇരുരാജ്യങ്ങളും തമ്മില്‍ കൃഷി, വൈദ്യൂതി ഉത്പാദനം, വിദ്യാഭ്യാസം, ആരോഗ്യം, പ്രതിരോധം എന്നീ മേഖലകളില്‍ സഹകരണത്തിനായുള്ള ചര്‍ച്ചകള്‍ നടന്നു. കാമറൂണ്‍ വിദേശകാര്യ മന്ത്രി ലെജ്യൂണ്‍ എംബെല്ല എംബെല്ലയുമായും സഹമന്ത്രിമാരായ അദൂം ഗാര്‍ഗൂം, ഫെലിക്‌സ് എംബായു എന്നിവരുമായും ഇന്ത്യ-കാമറൂണ്‍ ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയതായി വി.മുരളീധരന്‍ വ്യക്തമാക്കി.

ആഗോളതലത്തിലുള്ള തീവ്രവാദഭീഷണിക്കെതിരെ പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത ഇരുരാജ്യങ്ങളും ആവര്‍ത്തിച്ചു. മഹാത്മ ഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് കാമറൂണ്‍ സര്‍ക്കാര്‍ ഒരു പോസ്റ്റല്‍ സ്റ്റാമ്പ് പുറപ്പെടുവിക്കാമെന്ന് ചര്‍ച്ചകളില്‍ ഉറപ്പ് നല്‍കിയതായും വി.മുരളീധരന്‍ ട്വീറ്റ് ചെയ്തു.

ഇന്ത്യയും കാമറൂണും തമ്മില്‍ പാര്‍ലമെന്ററി തലത്തില്‍ സഹകരണം ഉറപ്പാക്കും. വൈകാതെ കാമറൂണ്‍ പാര്‍ലമെന്ററി സംഘത്തെ ഡല്‍ഹിയില്‍ സ്വീകരിക്കും. കാമറൂണിലെ ഇന്ത്യന്‍ സമൂഹവുമായി കൂടിക്കാഴ്ച നടത്തിയ വിദേശകാര്യ സഹമന്ത്രി, ഇന്ത്യയെ അഞ്ച് ട്രില്യണ്‍ ഡോളര്‍ വളര്‍ച്ചയുള്ള സമ്പദ്‌വ്യവസ്ഥയാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കാഴ്ചപ്പാടും പങ്കുവച്ചു.



from mangalam.com https://ift.tt/34o1HOk
via IFTTT

No comments:

Post a Comment

Pages