മുംബൈയില്‍ കനത്ത മഴ; സ്‌കൂളുകള്‍ക്ക് ഇന്ന് അവധി, ട്രെയിന്‍ സര്‍വീസുകള്‍ വൈകുന്നു - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Tuesday, 3 September 2019

മുംബൈയില്‍ കനത്ത മഴ; സ്‌കൂളുകള്‍ക്ക് ഇന്ന് അവധി, ട്രെയിന്‍ സര്‍വീസുകള്‍ വൈകുന്നു

മുംബൈ: തുടര്‍ച്ചയായി പെയ്ത കനത്തമഴയെത്തുടര്‍ന്ന് മുംബൈയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. മഴയെത്തുടര്‍ന്ന് നഗരത്തില്‍ കടുത്ത ഗതാഗതതിരക്കാണ് രൂപമെടുത്തിരിക്കുന്നത്. ട്രെയിന്‍ ഗതാഗതത്തേയും ബാധിച്ചിട്ടുണ്ട്. നഗരത്തിന്റെ നിരവധി സ്ഥലങ്ങളിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്.

ചൊവ്വാഴ്ച മുതല്‍ രണ്ട് ദിവസത്തേക്ക് നഗരത്തിലും സമീപപ്രദേശത്തു ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തുടര്‍ന്നുള്ള രണ്ട് ദിവസത്തേക്ക് കൂടി കനത്ത മഴയുണ്ടാകുമെന്നും കാലാവസ്ത നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

പൊതുജനങ്ങളോട് ജാഗ്രത പാലിക്കണമെന്നും ബീച്ചുകളിലും വെള്ളക്കെട്ടുകളുടെ സമീപത്ത് പോകുന്നവര്‍ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

കനത്തമഴയും കാഴ്ചകുറവുമുള്ളതിനാല്‍ 10 മുതല്‍ 12 മിനിട്ട് വരെ സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകള്‍ വൈകിയാണ് ഓടുന്നത്. എന്നാല്‍, ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവര്‍ത്തനങ്ങള്‍ സാധാരണനിലയിലാണ്.



from mangalam.com https://ift.tt/30QEPoi
via IFTTT

No comments:

Post a Comment

Pages