ബിജെപി നിത്യശത്രുവല്ല; മുസ്ലിമിനെ ഗവര്‍ണ്ണായി നിയമിച്ചതിനെ സ്വാഗതം ചെയ്യുന്നു; സമസ്ത ഉന്നതാധികാര സമിതി അംഗം - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Wednesday, 4 September 2019

ബിജെപി നിത്യശത്രുവല്ല; മുസ്ലിമിനെ ഗവര്‍ണ്ണായി നിയമിച്ചതിനെ സ്വാഗതം ചെയ്യുന്നു; സമസ്ത ഉന്നതാധികാര സമിതി അംഗം

കോഴിക്കോട്: കേന്ദ്രം ഭരിക്കുന്ന ബിജെപിയെ നിത്യശത്രുവായിട്ട് ആരും കാണുന്നില്ലെന്ന് സമസ്ത ഉന്നതാധികാര സമിതി അംഗം ഉമര്‍ ഫൈസി മുക്കം. കേരളാ ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാനെ നിയമിച്ചത് ഏറെ സന്തോഷമുള്ള കാര്യമാണ്.

മികച്ച രീതിയില്‍ ഭരണം കാഴ്ചവച്ചാല്‍ സ്വാഗതം ചെയ്യുമെന്നും ഒരു പ്രാദേശിക ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ബിജെപി കേന്ദ്രം ഭരിക്കുന്ന സമയത്താണ് ഒരു മുസ്ലിമിനെ ഗവര്‍ണ്ണായി നിയമിച്ചിരിക്കുന്നത് എന്നത് പലരും വിരോധാഭാസമായി കാണുന്നു. അതിന്റെ ആവശ്യമില്ല. ബിജെപി മുസ്ലിംങ്ങളുടെ നിത്യശത്രുവായിട്ട് ആരും കാണുന്നില്ല. മുസ്ലിംങ്ങളും കാണുന്നില്ല. ചില പരിപാടികളും വിഷയങ്ങളിലും ബിജെപിയോട് എതിര്‍പ്പ് ഉണ്ടാവും എന്നല്ലാതെ, നല്ലഭൂരിപക്ഷമുള്ള ഒരു സര്‍ക്കാര്‍ എല്ലാവരെയും സന്തോഷിപ്പിക്കാന്‍ കഴിയുന്ന ഭരണം ബിജെപി കാഴ്ചവെച്ചാല്‍ എന്താണ് പ്രശ്നംമെന്നും അദ്ദേഹം ചോദിക്കുന്നു.

ഉന്നത സ്ഥാനങ്ങളില്‍ ഒരു മുസ്ലിം വരിക എന്നുള്ളത് മുസ്ലിംങ്ങളെ സംബന്ധിച്ചും പ്രത്യേകിച്ച് പിന്നോക്ക വിഭാഗങ്ങളെ സംബന്ധിച്ചും ഏറെ സന്തോഷമുള്ള കാര്യമാണ്. ആ നിലയില്‍ ആരിഫ് മുഹമ്മദ് ഖാനെ ഏറെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു. അദ്ദേഹത്തിന്റെ കാര്യനിര്‍വഹണത്തില്‍ നീതിയുക്തമായ പലതും ചെയ്യാന്‍ സാധിക്കുമാറാകട്ടെ എന്ന് പ്രാര്‍ത്ഥിക്കാമെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു.

എന്നാല്‍, ബിജെപി അനുകൂലമായ നിലപാട് സ്വീകരിച്ച സമസ്ത നേതാവിനെതിരെ കടുത്ത വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ നിന്നും ഉയര്‍ന്നുവരുന്നത്. അതേസമയം, ആരിഫ് ഖാനെ ഗവര്‍ണറാക്കി തിരഞ്ഞെടുത്തത് കേന്ദ്ര സര്‍ക്കാരിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്ന് ജമാഅത്തെ ഇസ്ലാമി നേതാവ് ഷെയ്ഖ് മുഹമ്മദ് കാരക്കുന്ന് പ്രതികരിച്ചു.



from mangalam.com https://ift.tt/2NQaAu3
via IFTTT

No comments:

Post a Comment

Pages