രാഷ്ട്രീയത്തില്‍ പയറ്റി തെളിയാന്‍ വീണ്ടും സഞ്ജയ് ദത്ത് : ഇനി ബിജെപി സഖ്യകക്ഷിയിലേക്ക് - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Sunday, 25 August 2019

രാഷ്ട്രീയത്തില്‍ പയറ്റി തെളിയാന്‍ വീണ്ടും സഞ്ജയ് ദത്ത് : ഇനി ബിജെപി സഖ്യകക്ഷിയിലേക്ക്

മുംബൈ: രാഷ്ട്രീയത്തിലേക്ക് ചെറു ചുവടുകള്‍ വെച്ചതിന്റെ പത്താം വാര്‍ഷികത്തില്‍ സജീവ രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങി ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത്. 60 കാരനായ ദത്ത് ബിജെപിയുടെ സഖ്യ കക്ഷിയായ രാഷ്ട്രീയ സമാജ് പക്ഷ്(ആര്‍എസ്പി) യില്‍ സെപ്റ്റംബര്‍ 25 ന് അംഗമാകുവെന്ന് ആര്‍എസ്പി സ്ഥാപകനും കാബിനറ്റ് മന്ത്രിയുമായ മഹാദേവ് ജങ്കര്‍ ഞായറാഴ്ചയാണ് ഔദ്യോഗികമായി അറിയിച്ചത്.

മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ ബിജെപിയുടെ സഖ്യകക്ഷിയാണ് ആര്‍എസ്പി. മഹാരാഷ്ട്രയിലെ ധന്‍ഗര്‍ സമുദായത്തെ പ്രതിനിധീകരിക്കുന്ന പ്രാദേശിക പാര്‍ട്ടിയാണ് ആര്‍എസ്പി. സംസ്ഥാനത്തെ നിയമസഭയില്‍ പാര്‍ട്ടിക്ക് രണ്ട് അംഗങ്ങളാണുള്ളത്. 2014 മുതല്‍ ബിജെപി നയിക്കുന്ന- എന്‍ഡിഎയില്‍ മഹാരാഷ്ട്രയിലെ സഖ്യകക്ഷിയാണ് ആര്‍എസ്പി.

സമാജ്‌വാദി പാര്‍ട്ടി(എസ്പി) സ്ഥാനാര്‍ത്ഥിയായാണ് ആദ്യമായി രാഷ്ട്രീയത്തില്‍ ഉത്തര്‍ പ്രദേശില്‍ നിന്ന് സഞ്ജയ് ദത്ത് മത്സരിക്കാനൊരുങ്ങിയത്. 2009 ല്‍ എസ്പി ടിക്കറ്റില്‍ ലക്‌നൗവില്‍ നിന്നാണ് പാര്‍ലമെന്റിലേക്ക് മത്സരിക്കാന്‍ തയാറെടുൃത്തത്. എന്നാല്‍ അനധികൃതമായി ആയുധം കൈവശം വെച്ച കേസില്‍ കോടതി നടപടികളെ തുടര്‍ന്ന് നാമനിര്‍ദേശ പത്രിക പിന്‍വലിക്കുകയായിരുന്നു. തുടര്‍ന്ന് എസ്പിയുടെ ജനറല്‍ സെക്രട്ടറിയായി ദത്തിനെ നിയമിച്ചുവെങ്കിലും പിന്നാലെ രാജിവെച്ച് പാര്‍ട്ടി വിടുകയായിരുന്നു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദത്ത് മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ ശക്തമായിരുന്നെങ്കിലും ദത്ത് ഇത് നേരിട്ട് തള്ളിക്കളഞ്ഞിരുന്നു. കോണ്‍ഗ്രസ് പാരമ്പര്യമുള്ള കുടുംബമാണ് ദത്തിന്റേത്. മുംബൈയിലെ നോര്‍ത്ത് വെസ്റ്റ് മണ്ഡലത്തില്‍ നിന്ന് അഞ്ചു തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ദത്തിന്റെ പിതാവ് സുനില്‍ ദത്ത് ഒന്നാം യുപിഎ സര്‍ക്കാരില്‍ യുവജന ക്ഷേമ-കായിക വകുപ്പ് മന്ത്രിയുമായിരുന്നു. സഞ്ജയ് ദത്തിന്റെ സഹോദരി പ്രിയ ദത്ത് മുംബൈയില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ മുന്‍ എംപിയാണ്.



from mangalam.com https://ift.tt/2U8pdKu
via IFTTT

No comments:

Post a Comment

Pages