കോഴിക്കോട് : യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പ്രതിയായ അധ്യാപകനെ സസ്‌പെന്റു ചെയ്തു. അധ്യാപകന്‍ പി.ടി അബ്ദുള്‍ മസൂദിദെയാണ് മാനേജുമെന്റ് അന്വേഷണ വിധേയമായി സസ്‌പെന്റു ചെയ്തത്.
ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ മലപ്പൂര്‍ പുത്തൂര്‍ പള്ളിക്കലിലെ എയ്ഡഡ് സ്‌കൂളിലെ താത്കാലിക അറബിക് അധ്യാപകനായ മസൂദിനെതിരെ തേഞ്ഞിപ്പാലം പോലീസ് പോക്‌സോ കേസെടുത്തിരുന്നു. അതേസമയം, ഇയാള്‍ ഒളിവിലാണ്. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.
സ്വകാര്യ ലാബിലെ ഡോക്ടറാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം പോലീസില്‍ അറിയിച്ചത്. പിന്നാലെ കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ചു വരുത്തി പോലീസ് രഹസ്യമൊഴി എടുത്തിരുന്നു. അതേസമയം, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പെണ്‍കുട്ടിയുടെ വീട്ടുകാരെ കേസില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും സൂചനയുണ്ട്.
കുട്ടിയെ അഞ്ചാം ക്ലാസില്‍ പഠിപ്പിച്ച അധ്യാപകനാണ് മസൂദ്. ഇയാളുടെ ബന്ധുവിന്റെ വീട്ടില്‍ പെണ്‍കുട്ടിയെ എത്തിച്ചാണ് പീഡിപ്പിച്ചിരുന്നത്.
from mangalam.com https://ift.tt/325U5Oa
via IFTTT
No comments:
Post a Comment