തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ ഭാര്യ വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. സമീപത്തു തന്നെ ഗുരുതരാവസ്ഥയില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ ഭര്‍ത്താവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ അഞ്ചു വയസ്സുള്ള കുട്ടിയെ വീടിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ സുരക്ഷിതനായി കണ്ടെത്തി.
നെയ്യാറ്റിന്‍കര കാട്ടലുവിള സ്വദേശി ദേവികയാണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് ശ്രീജിത്തിനെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് പുലര്‍ച്ചെയോടെയാണ് അമരവിളയില്‍ വീട്ടിനുള്ളില്‍ ദമ്പതികളെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. നിലവിളികേട്ടാണ് അയല്‍വാസികള്‍ ഇവിടേയ്ക്ക് ഓടിയെത്തിയത്. ദേവിക സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു.
ആത്മഹത്യാശ്രമമെന്നാണ് പ്രാഥമിക നിഗമനം.
from mangalam.com https://ift.tt/2Lbtp7Q
via IFTTT
No comments:
Post a Comment