ദക്ഷിണേന്ത്യന്‍ ക്ഷേത്രങ്ങളിലും പള്ളികളിലും സ്‌ഫോടനപദ്ധതി; ഭീകര ലക്ഷ്യങ്ങളില്‍ മേട്ടൂര്‍ അണക്കെട്ടും; മുല്ലപ്പെരിയാറിനും ഇടുക്കിക്കും സുരക്ഷ കൂട്ടും - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Sunday, 25 August 2019

ദക്ഷിണേന്ത്യന്‍ ക്ഷേത്രങ്ങളിലും പള്ളികളിലും സ്‌ഫോടനപദ്ധതി; ഭീകര ലക്ഷ്യങ്ങളില്‍ മേട്ടൂര്‍ അണക്കെട്ടും; മുല്ലപ്പെരിയാറിനും ഇടുക്കിക്കും സുരക്ഷ കൂട്ടും

തൃശൂര്‍: ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണം ലക്ഷ്യമിട്ട്, ശ്രീലങ്ക വഴി കോയമ്പത്തൂരിലെത്തിയ ലഷ്‌കറെ തോയ്ബ സംഘത്തിന് ഒളിത്താവളമൊരുക്കിയ രണ്ടു യുവാക്കള്‍ അറസ്റ്റില്‍. തൃശൂര്‍ സ്വദേശി സിദ്ദിഖ്, കോയമ്പത്തൂര്‍ ഉക്കടം പൊന്‍വിഴനഗര്‍ സ്വദേശി സഹീര്‍ എന്നിവരെയാണു തമിഴ്‌നാട് പോലീസിന്റെ ക്യൂബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

ചെെന്നെയില്‍ സ്വകാര്യ കമ്പനി ജീവനക്കാരനാണു സിദ്ദിഖ്. ലഷ്‌കറെ തോയ്ബ ബന്ധത്തിന്റെ പേരില്‍ മുമ്പ് അറസ്റ്റിലായ തൃശൂര്‍ കൊടുങ്ങല്ലൂര്‍ എറിയാട് കൊള്ളിയില്‍ വീട്ടില്‍ അബ്ദുള്‍ ഖാദര്‍ റഹീമുമായി സിദ്ദിഖ് നിരവധി തവണ ബന്ധപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു. സിദ്ദിഖിനെയും സഹീറിനെയും രഹസ്യകേന്ദ്രത്തില്‍ ക്യൂബ്രാഞ്ച്, എന്‍.ഐ.എ, കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തുവരുന്നു. ലഷ്‌കറെ ഭീകരര്‍ കോയമ്പത്തൂരില്‍നിന്നു തിരുപ്പൂരിലേക്കും മേട്ടുപ്പാളയത്തേക്കുമാണു യാത്രതിരിച്ചതെന്നാണു ചോദ്യംചെയ്യലില്‍ ലഭിച്ച വിവരം. ഭീകരരുമായി ബന്ധം സംശയിക്കുന്ന മൂന്നു മേട്ടുപ്പാളയം സ്വദേശികളടക്കം എട്ടുപേര്‍കൂടി അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിലുണ്ട്.

ചോദ്യംചെയ്യലില്‍ ഇവരുടെ പങ്ക് തെളിഞ്ഞാല്‍ അറസ്റ്റ് രേഖപ്പെടുത്തും. ദക്ഷിണേന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങളിലും പള്ളികളിലും ഭീകരര്‍ സ്‌ഫോടനം ലക്ഷ്യമിട്ടതായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു. ആക്രമണലക്ഷ്യങ്ങളില്‍ മേട്ടൂര്‍ അണക്കെട്ടും ഉള്‍പ്പെടുന്നതായി സൂചനയുണ്ട്. ഇതേത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍, ഇടുക്കി അണക്കെട്ടുകള്‍ക്കു കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്താന്‍ ഐ.ബി. നിര്‍ദേശം നല്‍കി.

മേട്ടുപ്പാളയത്തും തിരുപ്പൂരിലും ഭീകരര്‍ ഒളിവില്‍ കഴിയുന്നതായ സൂചനയുടെ അടിസ്ഥാനത്തില്‍ ഇവിടങ്ങളിലേക്കു രണ്ടു കമ്പനി കമാന്‍ഡോകളെയും ഒരു ബറ്റാലിയന്‍ സി.ആര്‍.പി.എഫിനെയും നിയോഗിച്ചു. കോയമ്പത്തൂരില്‍നിന്നു 34 കിലോമീറ്റര്‍ അകലെയുള്ള മേട്ടുപ്പാളയത്ത് ഇന്നലെ സി.ആര്‍.പി.എഫ്. റൂട്ട് മാര്‍ച്ച് നടത്തി. അടിയന്തരസാഹചര്യം നേരിടാന്‍ കരസേനയുടെയും വ്യോമസേനയുടെയും സഹായം തമിഴ്‌നാട് പോലീസ് തേടിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ വേരുറപ്പിച്ച അന്‍സറുള്ള ഭീകരസംഘടനയുമായി ബന്ധമുള്ള ചിലരും തമിഴ്‌നാട് ക്യൂബ്രാഞ്ചിന്റെ നിരീക്ഷണത്തിലാണ്.

തീവ്രവാദബന്ധം സംശയിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത കൊടുങ്ങല്ലൂര്‍ മാടവന സ്വദേശി അബ്ദുല്‍ ഖാദര്‍ റഹീമിനെയും സുല്‍ത്താന്‍ ബത്തേരി സ്വദേശിനിയേയും വിട്ടയച്ചു. ചോദ്യം ചെയ്യലില്‍ തീവ്രവാദബന്ധത്തിന്റെ സൂചന ലഭിക്കാത്തതിനേത്തുടര്‍ന്നാണു നടപടി. എന്‍.ഐ.എയും തമിഴ്‌നാട് പോലീസും ക്യൂബ്രാഞ്ചും ഇവരെ ചോദ്യംചെയ്തിരുന്നു. അന്വേഷണസംഘം വിളിച്ചാല്‍ എത്തണമെന്നു നിര്‍ദേശിച്ചാണു വിട്ടയച്ചത്. ശ്രീലങ്കയില്‍നിന്നു തമിഴ്‌നാട്ടിലെത്തിയെന്നു കരുതപ്പെടുന്ന ഭീകരര്‍ക്കായി തെരച്ചില്‍ നടത്തുന്നതിനിടെയാണ് അവര്‍ക്കു സഹായം നല്‍കിയെന്നു സംശയിച്ച് റഹീമിനെ കസ്റ്റഡിയിലെടുത്തത്. ബഹ്‌റിനില്‍നിന്നു നാട്ടിലെത്തിയശേഷം കീഴടങ്ങാന്‍ എറണാകുളം സി.ജെ.എം. കോടതിയിലെത്തിയ റഹീമിനെ കൊച്ചി സിറ്റി പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

റഹീമിനൊപ്പം ബഹ്‌റിനില്‍നിന്ന് എത്തിയതായിരുന്നു യുവതി. തനിക്കെതിരായ ആരോപണങ്ങള്‍ റഹീം ആദ്യംമുതല്‍ നിഷേധിച്ചിരുന്നു. ബഹ്‌റിനില്‍ ഹോട്ടല്‍ ലോബിയുടെ െകെയില്‍പ്പെട്ട യുവതിയെ രക്ഷപ്പെടുത്തി നാട്ടില്‍ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് പോലീസിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും റഹീം വ്യക്തമാക്കിയിരുന്നു. തനിക്കെതിരായ ആരോപണങ്ങള്‍ റഹീം ആദ്യംമുതല്‍ നിഷേധിച്ചിരുന്നു. ബഹ്‌റിനില്‍ ഹോട്ടല്‍ ലോബിയുടെ െകെയില്‍പ്പെട്ട യുവതിയെ രക്ഷപ്പെടുത്തി നാട്ടില്‍ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് പോലീസിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും റഹീം വ്യക്തമാക്കിയിരുന്നു.



from mangalam.com https://ift.tt/322EfnG
via IFTTT

No comments:

Post a Comment

Pages