തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒത്തുകളി. ഇവിടുത്തെ ഡോക്ടര്‍മാര്‍ അടങ്ങിയ മെഡിക്കല്‍ ബോര്‍ഡ് വ്യാജരേഖകള്‍ ചമച്ചെന്നും സൂചന.
ശ്രീറാമിനു നിസാര പരുക്കുകള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നു മെഡി. കോളജിനും മുമ്പ് ചികിത്സ തേടിയ കിംസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നല്‍കിയ മൊഴിയാണു പോലീസിന്റെ സംശയത്തിന് അടിസ്ഥാനം. കിംസിലെ രണ്ടു ഡോക്ടര്‍മാരുടെ മൊഴിയാണു പ്രത്യേക അനേ്വഷണ സംഘം രേഖപ്പെടുത്തിയത്.
അപകടദിവസം രാത്രി അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രധാന ഡോക്ടറെയും അസിസ്റ്റന്റിനെയുമാണു ചോദ്യം ചെയ്തത്. ആശുപത്രിയില്‍ വന്ന സമയത്ത് ശ്രീറാമിനു ഗുരുതര പരുക്കുകള്‍ ഉണ്ടായിരുന്നില്ലെന്നും സാധാരണ ചികിത്സ മാത്രമാണു നല്‍കിയതെന്നും ഡോക്ടര്‍മാര്‍ മൊഴി നല്‍കി. െകെയ്ക്കു മാത്രമാണു പരുക്കുണ്ടായിരുന്നതെന്ന ഡോക്ടര്‍മാരുടെ മൊഴി ശ്രീറാമിനു ഗുരുതരമായ അസുഖമുണ്ടെന്ന വാദം തള്ളിക്കളയുന്നതാണ്.
അപകടത്തിനു തൊട്ടുപിന്നാലെ ജനറലാശുപത്രിയിലാണു ശ്രീറാമിനെ എത്തിച്ചത്. മദ്യപിച്ചിരുന്നോ എന്നു കണ്ടെത്താന്‍ അപ്പോള്‍ രക്തപരിശോധന നടത്താതിരുന്നതു വിവാദമായി തുടരുന്നു. അവിടെനിന്നു മെഡി. കോളജിലേക്കു റഫര്‍ ചെയ്‌തെങ്കിലും ശ്രീറാം കിംസിലേക്കാണു പോയത്. അവിടെ കഴിയവേയാണ് അറസ്റ്റ് രേഖപ്പെടുത്തിയതും റിമാന്‍ഡ് ചെയ്തതും. ഇതേത്തുടര്‍ന്നാണ് ശ്രീറാമിനു റിട്രോഗ്രേഡ് അംനീഷ്യ (താല്‍ക്കാലിക മറവിരോഗം) ആണെന്ന നിഗമനമുണ്ടായത്.
റിമാന്‍ഡിലായ ശ്രീറാം വെങ്കിട്ടരാമനെ പൂജപ്പുര സബ് ജയിലിലെ സെല്ലിലേക്കു കൊണ്ടുവന്നെങ്കിലും വിദഗ്ധ ചികിത്സ ആവശ്യമുണ്ടെന്നു കാട്ടി മെഡിക്കല്‍ കോളജിലെ ജയില്‍ സെല്ലിലേക്ക് കൊണ്ടുപോവുകയായിരുന്നു. ശ്രീറാം എം.ബി.ബി.എസ്. പഠിച്ച ഈ മെഡി. കോളജിലെ സെല്ലില്‍ പ്രവേശിപ്പിക്കാതെ ട്രോമാ കെയര്‍ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശ്രീറാമിന് നല്‍കിയ മുഴുവന്‍ ചികിത്സകളുടെയും രേഖകള്‍ ആവശ്യപ്പെട്ട്ആശുപത്രി മേധാവികള്‍ക്ക് അനേ്വഷണ സംഘം കത്ത് നല്‍കിയിരുന്നു. ശ്രീറാമിന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച ചികിത്സകളും എക്‌സ്‌റേ, സ്‌കാന്‍ റിപ്പോര്‍ട്ടുകളും രക്തപരിശോധനാ ഫലങ്ങളും വിദഗ്ധ ഡോക്ടര്‍മാരുടെ സഹായത്തോടെ വിലയിരുത്തി ആരോഗ്യസംബന്ധമായ സമഗ്രമായ റിപ്പോര്‍ട്ട് തയാറാക്കാനാണ് അനേ്വഷണ സംഘത്തിന്റെ നീക്കം.
അപകട സമയത്ത് ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫയ്ക്കും പരിക്കുണ്ടായില്ല. സീറ്റ് ബല്‍റ്റ് ധരിച്ചിരുന്ന ഇരുവര്‍ക്കും എയര്‍ബാഗിന്റെ സംരക്ഷണവും ലഭിച്ചിരുന്നു. അപകടശേഷം കാറില്‍ നിന്നിറങ്ങി പരുക്കേറ്റ ബഷീറിനെ താങ്ങിയെടുത്തതും വഴിയാത്രക്കാരോട് സഹായം അഭ്യര്‍ഥിച്ചതും ശ്രീറാമായിരുന്നു. ഇവയും സാരമായ പരുക്കുകളില്ലെന്ന നിഗമനത്തിലേക്കാണു നയിക്കുന്നത്.
from mangalam.com https://ift.tt/2U3TaLy
via IFTTT
No comments:
Post a Comment