ലിമയില്‍ ഇന്ത്യന്‍ സമൂഹവുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Saturday, 24 August 2019

ലിമയില്‍ ഇന്ത്യന്‍ സമൂഹവുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍

ലിമ: ലാറ്റിന്‍ അമേരിക്കയിലേക്കും കരീബിയന്‍ രാജ്യങ്ങളിലേക്കുമുള്ള തൃരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി പെറുവിന്റെ തലസ്ഥാനമായ ലിമയില്‍ എത്തിയ കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ ഇന്ത്യന്‍ സമൂഹവുമായി കൂടിക്കാഴ്ച നടത്തി. ചെറിയൊരു സമൂഹമാണെങ്കിലും വളരെ ഉര്‍ജ്ജസ്വലവും ക്രിയാത്മകവുമായ ആശയ വിനിമയം നടന്നുവെന്ന് അദ്ദേഹം പിന്നീട് ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യയെ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ചപ്പാടിനെക്കുറിച്ചും വിവിധ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചും അദ്ദേഹം ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. പെറുവിലെ അവസാനത്തെ പരിപാടി ലിമയിലെ ഇന്ത്യന്‍ സമൂഹവുമായുള്ള കൂടിക്കാഴ്ച.

ചെറു സമൂഹമാണെങ്കിലും വളരെ ഉര്‍ജ്ജസ്വലവും ക്രിയാത്മകവുമായ ആശയവിനിമയമാണ് നടന്നത് എന്ന് അദ്ദേഹം പിന്നീട് ട്വിറ്ററില്‍ കുറിച്ചു.

ലിമയില്‍ സ്ഥാപിച്ചിരിക്കുന്ന മഹാത്മാ ഗാന്ധിയുടെ പ്രതിമയില്‍ വി. മുരളീധരന്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. മഹാത്മാ ഗാന്ധിയും അദ്ദേഹത്തിന്റെ അഹിംസ എന്ന ആശയവും പെറു സമൂഹത്തില്‍ മാറ്റൊലി കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ദിവസം, വിദേശകാര്യ സഹമന്ത്രി പെറുവിലെ ടോറെ ടാഗില്‍ കൊട്ടാരത്തില്‍ വിദേശകാര്യമന്ത്രി നെസ്റ്റര്‍ പോപോളിസിയോയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഐക്യരാഷ്ട്രസംഘടനയിലുള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളില്‍ ഇന്ത്യയുടെ നിലപാടിന് പെറു വിദേശകാര്യ മന്ത്രി നെസ്റ്റര്‍ പോപോളിസിയോ പിന്തുണയും അറിയിച്ചു.



from mangalam.com https://ift.tt/2KSc5pM
via IFTTT

No comments:

Post a Comment

Pages