സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ആദ്യം നീങ്ങാന്‍ ഇടതുമുന്നണി ; ഇന്ന് എല്‍ഡിഎഫ്, എന്‍സിപി യോഗങ്ങള്‍ ; മാണി സി കാപ്പന് കൂടുതല്‍ സാധ്യത - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Tuesday, 27 August 2019

സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ആദ്യം നീങ്ങാന്‍ ഇടതുമുന്നണി ; ഇന്ന് എല്‍ഡിഎഫ്, എന്‍സിപി യോഗങ്ങള്‍ ; മാണി സി കാപ്പന് കൂടുതല്‍ സാധ്യത

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ കാര്യം കേരളാകോണ്‍ഗ്രസിലെ പടല പിണക്കം മൂലം ഇഴഞ്ഞു നീങ്ങുമ്പോള്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ആദ്യ മേല്‍ക്കൈ നേടാന്‍ ഇടതുമുന്നണി. ഇന്ന് ചേരുന്ന എല്‍ഡിഎഫ് യോഗത്തിന് പിന്നാലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും നടത്തുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മാണിയുടെ ഭൂരിപക്ഷം 5000 മാക്കി കുറച്ച മാണി സി കാപ്പന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകാനാണ് കൂടുതല്‍ സാധ്യത.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അന്തിമതീരുമാനമെടുക്കാനായി എന്‍സിപിയും ഇന്ന് യോഗം ചേരുന്നുണ്ട്. ഇന്ന് ചേരുന്ന എല്‍ഡിഎഫ് യോഗം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം സംബന്ധിച്ച അന്തിമ തീരുമാനം എടുക്കും. എന്‍സിപി മുന്നോട്ട് വയ്ക്കുന്ന സ്ഥാനാര്‍ത്ഥിയുടെ പേര് എല്‍ഡിഎഫ് യോഗം അംഗീകരിക്കും. ഇതിന് ശേഷമാകും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംബന്ധിച്ച തീയതിയും പ്രചരണപരിപാടികളും ഇന്നത്തെ ഇടത് മുന്നണി യോഗത്തില്‍ തീരുമാനിക്കും.

രാവിലെ 11 മണിക്കാണ് എന്‍സിപി യോഗം. സംസ്ഥാനഭാരവാഹികളും ജില്ലാ അധ്യക്ഷന്മാരും പങ്കെടുക്കുന്ന യോഗം മാണി സി കാപ്പനെ തന്നെ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കാനാണ് സാധ്യത. സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കി മത്സരരംഗത്ത് എത്രയും വേഗം ചുവടുറപ്പിക്കാനാണ് എല്‍ഡിഎഫ് നീക്കം. കഴിഞ്ഞ തവണ ശക്തമായ മത്സരം കാഴ്ചവയ്ക്കാനായതാണ് മാണി സി കാപ്പന് കൂടുതല്‍ അനുകൂല ഘടകമാകുന്നത്. സിപിഎമ്മിനും മാണി സി കാപ്പനോട് താത്പര്യമുണ്ട്. വൈകീട്ട് മൂന്ന് മണിക്കാണ് ഇടതുമുന്നണി യോഗം. നാളെ മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു തുടങ്ങും. അതേസമയം യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ആശങ്ക തുടരുകയാണ്.

കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ തെരഞ്ഞെടുപ്പിനെതിരേ ജോസഫ് വിഭാഗം നല്‍കിയ സ്‌റ്റേ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു ജോസ് കെ. മാണി നല്‍കിയ അപ്പീലില്‍ വിധി 30ന് വരാനിരിക്കെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച കാര്യം ചര്‍ച്ച ചെയ്യാന്‍ ജോസ് വിഭാഗവും ജോസഫ് വിഭാഗവും രഹസ്യയോഗങ്ങള്‍ ചേര്‍ന്നിരുന്നു. യുഡിഎഫ് നിര്‍ദേശങ്ങള്‍ അവഗണിച്ചാണ് ഇരു വിഭാഗവും യോഗങ്ങള്‍ ചേര്‍ന്നിരിക്കുന്നത്. അതേസമയം യുഡിഎഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്.



from mangalam.com https://ift.tt/2L1BCgk
via IFTTT

No comments:

Post a Comment

Pages