ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. 17കാരനുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടതിന് 28കാരിയാണ് പിടിയിലായത്. ഇവര്‍ക്കെതിരെ പോക്‌സോ നിയപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ചെന്നൈയിലാണ് സംഭവമുണ്ടായത്. മൂന്നുകുട്ടികളുടെ അമ്മയായ ഇരുപത്തിയെട്ടുകാരി വാസന്തിയാണ് അറസ്റ്റിലായത്.
രോഗിയായ ബന്ധുവിനെ സന്ദര്‍ശിക്കാന്‍ ആശുപത്രിയിലെത്തിയപ്പോഴാണ് യുവതി 17കാരനെ പരിചയപ്പെടുന്നതും അടുക്കുന്നതും. ഈ ബന്ധം പിന്നീട് വളരുകയായിരുന്നു.
കൗമാരക്കാരന്റെ മാതാപിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്. ആദ്യഭര്‍ത്താവുമായി വിവാഹ ബന്ധം വേര്‍പെടുത്തിയ യുവതിയുടെ രണ്ടാംഭര്‍ത്താവ് ബെംഗളൂരുവിലാണ് ജോലി ചെയ്യുന്നത്. മക്കളുമൊത്ത് ഇവര്‍ ചെന്നൈയില്‍ താമസിച്ചു വരികയായിരുന്നു.
from mangalam.com https://ift.tt/2ZqiEUj
via IFTTT
No comments:
Post a Comment