250 കണ്ടെയ്‌നറുകളില്‍ ദുബായിലേക്ക് അയച്ച 6000 ടണ്‍ അരി കാണാനില്ല ; ഇന്ത്യന്‍ കച്ചവടക്കാര്‍ക്ക് നഷ്ടം15.38 ദശലക്ഷം ദിര്‍ഹം ; ദുബായ് പോലീസ് അന്വേഷണത്തിന് - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Tuesday, 27 August 2019

250 കണ്ടെയ്‌നറുകളില്‍ ദുബായിലേക്ക് അയച്ച 6000 ടണ്‍ അരി കാണാനില്ല ; ഇന്ത്യന്‍ കച്ചവടക്കാര്‍ക്ക് നഷ്ടം15.38 ദശലക്ഷം ദിര്‍ഹം ; ദുബായ് പോലീസ് അന്വേഷണത്തിന്

ദുബായ്: ഇന്ത്യയില്‍ നിന്നും കപ്പലില്‍ ദുബായിലേക്ക് അയച്ച 6000 ടണ്‍ അരി കാണാതായ സംഭവത്തില്‍ ദുബായ് പോലീസ് അന്വേഷണത്തിന്. പഞ്ചാബ്, ഹരിയാന എന്നിവിങ്ങളിലെ അരി കയറ്റുമതി കച്ചവടക്കാര്‍ക്ക് ഈ വര്‍ഷം മാര്‍ച്ചിനും ഏപ്രിലിനും ഇടയില്‍ ഈ ഇടപാടില്‍ ദശലക്ഷ കണക്കിന് ഡോളറിന്റെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കപ്പലില്‍ അരി കയറ്റി അയച്ച 250 ലധികം കണ്ടെയ്‌നറുകളാണ് കാണാതായത്. സംഭവത്തില്‍ ഇന്ത്യന്‍ കര്‍ഷകര്‍ ദുബായില്‍ പരാതി നല്‍കി.

ഇന്ത്യന്‍ കച്ചവടക്കാാരുടെ പരാതിയില്‍ ആറ് പേര്‍ക്കെതിരേയും ഒരു പണ കൈമാറ്റ സ്ഥാപനം ഉള്‍പ്പെടെ രണ്ടു കമ്പനികള്‍ക്കും എതിരേ അന്വേഷണം നടത്താന്‍ ജബല്‍ അലി പോലീസിന് നിര്‍ദേശം കിട്ടിയതായിട്ടാണ് വിവരം. മണി എക്‌സേഞ്ച് ഹൗസിലെ സ്റ്റാഫിന്റെ സഹായത്തോടെ ദുബായ് ആസ്ഥാനമായ ജനറല്‍ ട്രേഡിംഗ് കമ്പനിയായ അല്‍ റവ്‌നാഖ് അല്‍ തഹാബി അവരുടെ ഇടപാടുകാരില്‍ നിന്നും ദശലക്ഷക്കണക്കിന് ദിര്‍ഹമാണ് തട്ടിയെടുത്തതായിട്ടാണ് സംശയം.

ഏഴിലധികം പരാതികളാണ് ഇക്കാര്യത്തില്‍ കിട്ടിയിരിക്കുന്നത്. പണ കൈമാറ്റ സ്ഥാപനം ഇടപാടുകാര്‍ക്ക് ടെലിഗ്രാഫിക് ട്രാന്‍സ്ഫര്‍ വഴി അവരുടെ ഇന്ത്യയിലെ ബാങ്കിലേക്ക് പണം കൈമാറാനുള്ള ചെക്കും മറ്റും നല്‍കുകയായിരുന്നു. എന്നാല്‍ പണം വാങ്ങാന്‍ എത്തിയ കര്‍ഷകര്‍ക്ക് ചെക്കുകള്‍ മടങ്ങിയതും ടെലിഗ്രാഫിക് ട്രാന്‍സ്ഫര്‍ ക്യാന്‍സല്‍ ചെയ്തതായുമാണ് അറിയാനായത്. കമ്പനി കൈമാറിയ ടെലിഗ്രാഫിക് ട്രാന്‍സ്ഫര്‍ രസീതികള്‍ ഇലക്‌ട്രോണിക് മാധ്യമം വഴി ഇന്ത്യന്‍ ബാങ്കുകളിലേക്ക് പണം അയച്ചതിന്റെ തെളിവാണെങ്കിലും ഇതുവരെ ഇന്ത്യന്‍ ബാങ്കുകളുടെ അക്കൗണ്ടിലേക്ക് പണം എത്തിയിട്ടില്ല. കമ്പനി കൈമാറിയത് 15.38 ദശലക്ഷം ദിര്‍ഹമിന്റെ 23 ടെലിഗ്രാഫിക് ട്രാന്‍സ്ഫറാണ്.

പണം കിട്ടാതെ വന്നപ്പോള്‍ വ്യാപാരികള്‍ ദുബായിലേക്ക് ഓടിയെത്തിയെങ്കിലും ഏറെ വൈകിയിരുന്നു. അല്‍ റവ്‌നാഖിന്റെ അല്‍ കോസിലെ വാടക ധാന്യപ്പുരയില്‍ നിന്നും ശൂന്യമായ കണ്ടെയ്‌നറാണ് കണ്ടെത്തിയത്. തങ്ങളുടെ പണത്തിന് ഉത്തരവാദിത്വം പറയേണ്ടത് പണകൈമാറ്റ സ്ഥാപനമാണെന്നാണ് ഇന്ത്യാക്കാരായ കച്ചവടക്കാര്‍ പറയുന്നത്. ഹരിയാനക്കാരനായ വ്യാപാരി വിപിന്‍ ഗോയലിന്റെ കമലാ റൈസ് മില്ലിന് നഷ്ടം 1.1 ദശലക്ഷം ദിര്‍ഹമായിരുന്നു. പണ കൈമാറ്റ സ്ഥാപനം നല്‍കിയ ചെക്ക് മടങ്ങുകയും ടെലിഗ്രാഫിക് ട്രാന്‍സ്ഫര്‍ ക്യാന്‍സലാകുകയും ചെയ്‌തെന്ന് വിപിന്‍ ഗോയല്‍ പറയുന്നു.

പണം നഷ്ടം വന്ന ഒരു പരാതിക്കാരന്‍ സുമിത് ജിന്‍ഡാല്‍ എന്ന ഇന്ത്യാക്കാരനാണ്. അരി കയറ്റി അയച്ചതിലൂടെ ഇയാളുടെ കെ ജി ഇന്‍ഡസ്ട്രീസിന് വന്ന നഷ്ടം 4.3 ദശലക്ഷം ദിര്‍ഹമായിരുന്നു. പണ കൈമാറ്റ സ്ഥാപനം ചെക്ക് കൈമാറാന്‍ രണ്ടാഴ്ച സമയമെടുത്തു. ചെക്ക് ബാങ്കിന് മുമ്പാകെ എത്തുന്ന ഈ സമയം കൊണ്ട് കണ്ടെയ്‌നറില്‍ നിന്നും അരി വിറ്റഴിച്ചിരിക്കാമെന്ന് ജിന്‍ഡാല്‍ ആരോപിക്കുന്നു.

അമൃത്സറിലെ വികാസ് അനേജയിലെ ഹര്‍മാന്‍ റൈസ് കമ്പനിയുടമ ഭൂപീന്ദര്‍ സിംഗിന് നഷ്ടം 3.66 ദശലക്ഷം ദിര്‍ഹമായിരുന്നു. ഈ ആഴ്ച ആദ്യം ദുബായിലേക്ക് പറന്ന ഭൂപീന്ദര്‍ അവിടെ പരാതി നല്‍കിയിരിക്കുകയാണ്. തട്ടിപ്പ് പല കയറ്റുമതി വ്യാപാരികളെയും നഷ്ടത്തിലാക്കുമെന്നും പലരും ബാങ്കില്‍ നിന്നും വന്‍ തുക എടുത്താണ് ബിസിനസ് ചെയ്തിരിക്കുന്നതെന്നും തിരിച്ചടവ് പോലും പലര്‍ക്കും ദുഷ്‌ക്കരമാണെന്നും സിംഗ് പറയുന്നു. പൂര്‍ണ്ണമായും തകര്‍ന്നുപോയ ഭൂപീന്ദര്‍ സിംഗ് 20 വര്‍ഷമായി ഈ ബിസിനസ് നടത്തി വരികയാണ്. നഷ്ടം നേരിടാന്‍ തന്റെ വീടും ഫാക്ടറിയും വില്‍ക്കാനുള്ള നീക്കത്തിലാണ് ഭൂപീന്ദര്‍.



from mangalam.com https://ift.tt/2U6ZnXc
via IFTTT

No comments:

Post a Comment

Pages