പാല ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 23ന്, വിധി 27ന്; നടക്കുന്നത് കെ. എം. മാണിയില്ലാത്ത പാലായിലെ ആദ്യ തെരഞ്ഞെടുപ്പ് - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Sunday, 25 August 2019

പാല ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 23ന്, വിധി 27ന്; നടക്കുന്നത് കെ. എം. മാണിയില്ലാത്ത പാലായിലെ ആദ്യ തെരഞ്ഞെടുപ്പ്

ന്യൂഡല്‍ഹി: കെ.എം. മാണി അന്തരിച്ചതിനെ തുടര്‍ന്ന് ഒഴിഞ്ഞുകിടക്കുന്ന പാല നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 23നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നാല് സംസ്ഥാനങ്ങളിലേക്ക് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കൂട്ടത്തിലാണ് പാലാ നിയമസഭാ മണ്ഡലത്തിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. 27നാണ് വോട്ടെണ്ണല്‍ നടക്കുക.

ആഗസ്റ്റ് 28 ബുധനാഴ്ച മുതല്‍ പത്രിക സമര്‍പ്പണം ആരംഭിക്കും. അടുത്തമാസം നാല് വരെ പത്രിക സമര്‍പ്പിക്കാന്‍ സാധിക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കോട്ടയം ജില്ലയില്‍ പെരുമാറ്റ ചട്ടം നിലവില്‍ വന്നു. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി സെപ്റ്റംബര്‍ ഏഴ്.

കേരളാ കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന കെ.എം. മാണി അന്തരിച്ചതിനേത്തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കെ.എം. മാണി മത്സരിക്കാത്ത നിയമസഭാ തിരഞ്ഞെടുപ്പ് എന്ന പ്രത്യേകതയും ഇതിനുണ്ട്.

ഇതിനൊപ്പം നടക്കാനിരുന്ന മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ് വൈകും. തിരഞ്ഞെടുപ്പ് കേസ് വൈകുന്നതിനാലാണ് മഞ്ചേശ്വരത്തെ ഉപതിരഞ്ഞെടുപ്പ് വൈകുന്നത്. നാളെ നടക്കുന്ന യുഡിഎഫ് യോഗത്തില്‍ സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തി ആവശ്യമായ തീരുമാനം എടുക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.



from mangalam.com https://ift.tt/323pMrz
via IFTTT

No comments:

Post a Comment

Pages