22കാരന്‍ അനന്തരവന്‍ ഭീഷണിപ്പെടുത്തി ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചു, പരാതിയുമായി സ്ത്രീ പോലീസ് സ്റ്റേഷനില്‍; എന്നാല്‍ വിവരമറിഞ്ഞ നാട്ടുകൂട്ടം ശിക്ഷ വിധിച്ചത് സ്ത്രീക്ക്; അതും ക്രൂര ശിക്ഷ - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Sunday, 25 August 2019

22കാരന്‍ അനന്തരവന്‍ ഭീഷണിപ്പെടുത്തി ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചു, പരാതിയുമായി സ്ത്രീ പോലീസ് സ്റ്റേഷനില്‍; എന്നാല്‍ വിവരമറിഞ്ഞ നാട്ടുകൂട്ടം ശിക്ഷ വിധിച്ചത് സ്ത്രീക്ക്; അതും ക്രൂര ശിക്ഷ

റാഞ്ചി: അന്തരവനുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് യുവതിക്ക് ക്രൂര ശിക്ഷ വിധിച്ച് നാട്ടുകൂട്ടം. ആരോപണ വിധേയായ സ്ത്രീയുടെ മുടിമുറിച്ച് കളഞ്ഞാണ് നാട്ടുകൂട്ടം ശിക്ഷ നടപ്പാക്കിയത്. ജാര്‍ഖണ്ഡിലെ കോഡെര്‍മ ജില്ലയിലാണ് സംഭവം ഉണ്ടായത്. ഭര്‍ത്താവില്ലാത്ത സമയത്ത് അനന്തരവനുമായി അവിഹിത ബന്ധം പുലര്‍ത്തിയെന്നാണ് യുവതിക്കെതിരെയുള്ള ആരോപണം. എന്നാല്‍ ഇതിനിടെ അനന്തരവന്‍ യുവതിയുടെ മേല്‍ കുറ്റം ചാര്‍ത്തി രക്ഷപ്പെടുകയാണ് ചെയ്തത്.

അനന്തരവന്റെ പീഡനത്തെ തുടര്‍ന്ന് പരാതിയുമായി യുവതി പോലീസിനെ സമീപിച്ചതോടെയാണ് പീഡന വിവരം പുറം ലോകം അറിയുന്നത്. 22കാരനായ അനന്തരവന്‍ തന്നെ ഭീഷണിപ്പെടുത്തി ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുകയായിരുന്നെന്ന് യുവതി പരാതിയില്‍ പറയുന്നു. എന്നാല്‍ നാട്ടുകൂട്ടം വിവരമറിഞ്ഞപ്പോള്‍ യുവാവ് യുവതിയുടെ മേല്‍ കുറ്റം ചാര്‍ത്തുകയായിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ യുവാവിനെയടക്കം 11 പേര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ ആരെയും അറസ്റ്റ് ചെയ്തില്ലെന്നും പൊലീസ് അറിയിച്ചു.



from mangalam.com https://ift.tt/2HrL22j
via IFTTT

No comments:

Post a Comment

Pages